കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസ് ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ടൂറിസം പഠന മേഖലയിലെ ആഗോള പ്രവണതകളെ കുറിച്ച് അന്താരാഷ്ട്ര കോണ്‍ഫറന്‍സ് നടക്കുന്നു. സംസ്ഥാന സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസ് (കിറ്റ്‌സ്) ആണ് ഈ അവസരമൊരുക്കുന്നത്. സെപ്റ്റംബര്‍ 28, 29 തിയതികളില്‍ തിരുവനന്തപുരം തൈക്കാടുള്ള കിറ്റ്‌സ് ഇന്റര്‍നാഷണല്‍ ട്രെയിനിംഗ് സെന്ററില്‍ വച്ചാണ് നടക്കുന്നത്. 'ടൂറിസം-സര്‍വര്‍ക്കും മെച്ചപ്പെട്ട ഭാവി' എന്ന വിഷയത്തിലാണ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ട്രാവല്‍ ടൂറിസം വിദഗ്ധര്‍ ഇതിൽ പങ്കെടുക്കും.
ഇത്തിനായുള്ള ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു കഴിഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷണ വിദ്യാര്‍ഥികള്‍ക്കും രണ്ടായിരം രൂപയാണ് ഫീസ്. രജിസ്‌ട്രേഷനെ സംബന്ധിച്ചുള്ള കൂടുതൽ വിശദാംശങ്ങള്‍ക്ക് www.kittsedu.org/international-conference/ എന്ന ലിങ്ക് സന്ദർശിക്കുക . കിറ്റ്‌സ് ഡയറക്ടറുടെ അക്കൗണ്ടില്‍ ഡെലിഗേറ്റ് ഫീസ് ട്രാന്‍സ്ഫര്‍ ചെയ്തു കഴിഞ്ഞിട്ട് conference@kittsedu.org എന്ന ഇ-മെയിലില്‍ വിവരങ്ങള്‍ അറിയിക്കുക . വിശദ വിവരങ്ങള്‍ക്ക്: 9809119737, 8547440416 എന്ന നമ്പറിൽ ബന്ധപ്പെടുക.
https://www.facebook.com/Malayalivartha



























