റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് പരീക്ഷയുടെ ഉത്തരവാദിത്വം ഇനി പുതിയ ഏജൻസികൾക്ക്

ഇന്ത്യന്‍ റെയില്‍വേയുടെ റിക്രൂട്ട്മെന്റ് വിഭാഗമായ റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് (ആര്‍ആര്‍ബി) നടത്തുന്ന പരീക്ഷയുടെ ഉത്തരവാദിത്വം മറ്റൊരു ഏജന്‍സിയെ ഏല്‍പ്പിക്കുമെന്ന് വിവരം. ഈ തീരുമാനത്തിനായി ഉന്നത തലത്തില്‍ കൂടിക്കാഴ്ച നടത്തും.അതിന് ശേഷം ബോര്‍ഡ് ടെണ്ടര്‍ തയ്യാറാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു . പരീക്ഷാ നടത്തിപ്പ് ഏൽപ്പിക്കാനുള്ള ഏജൻസിയെ തീരുമാനിക്കാൻ രണ്ട് മാസത്തോളം സമയം എടുക്കും. നടക്കാനുള്ള ആര്‍ആര്‍ബി എന്‍ടിപിസി പരീക്ഷയുടെ തീയതി പുതിയ ഏജന്‍സിയെ നിയമിച്ച ശേഷമാണ് തീരുമാനിക്കുക.
എന്‍ടിപിസി പരീക്ഷ തീയതി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ പരീക്ഷ നടക്കാൻ സാധ്യതയുണ്ട്. പരീക്ഷ നടത്തുക മാത്രമല്ല ഉത്തര സൂചികകള്‍ പുറത്തിറക്കുക, തെറ്റുകൾ തിരുത്തുക, ഫല പ്രസിദ്ധീകരിക്കുക , പരീക്ഷയുമായി ബന്ധപ്പെട്ട ഡാറ്റ കൈമാറ്റം നടത്തുക തുടങ്ങി പല കാര്യങ്ങളും പുതിയ ഏജന്‍സി കൈകാര്യം ചെയ്യും. ഇരുപത്തഞ്ചോളം ഏജന്‍സികളാണ് പരീക്ഷ നടത്താന്‍ തയ്യാറായി ആര്‍ആര്‍ബിയെ സമീപിച്ചത്. ഇതില്‍ നിന്നും നല്ല ഏജന്‍സിയെ ആര്‍ആര്‍ബി പാനല്‍ കണ്ടെത്തും. രാജ്യത്തിലെ തൊഴിൽ അന്വേഷകർക്ക് തൊഴില്‍ദാതാവായ ഇന്ത്യന്‍ റെയില്‍വേ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയ്ക്ക് മൂന്ന് ലക്ഷം ഒഴിവുകളിലായി അഞ്ച് കോടിയിലധികം അപേക്ഷകൾ വന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha



























