പുരുഷ നീന്തല്‍ താരങ്ങൾക്ക് കേരള പോലീസില്‍ അവസരം ; അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 12

പുരുഷ നീന്തല്‍ താരങ്ങൾക്ക് കേരള പോലീസില്‍ അവസരം. ഫ്രീ സ്റ്റൈല്‍ സ്പ്രിന്റ് (50 മീ., 100 മീ.)വിഭാഗത്തിൽ ഒരു ഒഴിവും, ബ്രെസ്റ്റ് സ്‌ട്രോക്ക് (50 മീ., 100മീ., 200 മീ) വിഭാഗത്തില്‍ ഓരു ഒഴിവുമാണുള്ളത്. അപേക്ഷകൾ നവംബര്‍ 12 വരെ അപേക്ഷിക്കാവുന്നതാണ്. അപേക്ഷകർക്ക് വേണ്ടുന്ന യോഗ്യത അംഗീകൃത സംസ്ഥാന മീറ്റുകളില്‍ വ്യക്തിഗത ഇനങ്ങളില്‍ ഒന്നാം സ്ഥാനമോ രണ്ടാം സ്ഥാനമോ നേടിയിരിക്കണം. മാത്രമല്ല സംസ്ഥാനത്തെ പ്രതിനിധീകരിച്ചിരിക്കണം. അംഗീകൃത സംസ്ഥാന മീറ്റുകളില്‍ 4 X 400 റിലേ, 4 X 100 ഇനങ്ങളില്‍ ഒന്നാം സ്ഥാനം നേടിയവരായിരിക്കണം. സംസ്ഥാനത്തെ പ്രതിനിധീകരിച്ചിട്ടുള്ളവരായിരിക്കണം അപേക്ഷകർ .അന്തര്‍സംസ്ഥാന, ദേശീയ ചാമ്ബ്യന്‍ഷിപ്പുകളില്‍ സെലക്ഷന്‍ ലഭിച്ചിരിക്കുന്നതും യോഗ്യതയായി പരിഗണിക്കും. സ്‌പോര്‍ട്‌സിൽ നേടിയിരുന്ന നേട്ടങ്ങള്‍ 2016 ജനുവരി ഒന്നു മുതല്‍ നേടിയതായിയിരിക്കണം.
അപേക്ഷകരുടെ വിദ്യാഭ്യാസ യോഗ്യതയാണ് ഇനി പറയാൻ പോകുന്നത്. ഹയര്‍സെക്കന്‍ഡറി അല്ലെങ്കില്‍ തത്തുല്യയോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.അപേക്ഷിക്കുന്നവർക്ക് വേണ്ടുന്ന പ്രായം: ജനുവരി ഒന്നിനു 18 തികഞ്ഞിവരായിരിക്കണം. 26 വയസ്സ് കവിഞ്ഞിരിക്കരുത്. പട്ടിക ജാതി-വര്‍ഗ, മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കു നിയമാനുസൃത വയസിളവ് അനുവദിക്കുന്നതാണ്. മറ്റ് പിന്നോക്ക വിഭാഗങ്ങൾക്ക് അപേക്കേണ്ടുന്ന പരമാവധി പ്രായം 28 വയസ്സ് വരെയാണ്. പട്ടികജാതി / പട്ടികവർഗ്ഗക്കാർക്ക് 30 വർഷം വരെ വയസ്സ് ഇളവ് അനുവദിക്കും.
അപേക്ഷകരുടെ ഉയരം: കുറഞ്ഞത് 168 CM. നെഞ്ച് അളവ് കുറഞ്ഞത് 81 സെന്റിമീറ്ററും കുറഞ്ഞത് 5 സെന്റിമീറ്റർ വികാസവും. എല്ലാ അപേക്ഷകരും ശാരീരിക വൈകല്യങ്ങളിൽ നിന്ന് മുക്തമായിരിക്കണം. അപേക്ഷാഫോമും വിജ്ഞാപനവും www.keralapolice.gov.in ല്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ പ്രായം, വിദ്യാഭ്യാസയോഗ്യത, കായികരംഗത്തെ നേട്ടങ്ങളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ക്കൊപ്പം നേരിട്ടോ തപാലിലോ അയക്കാവുന്നതാണ്.അയക്കേണ്ടുന്ന വിലാസം ദി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ്, ആംഡ് പൊലീസ് ബറ്റാലിയന്‍, പേരൂര്‍ക്കട, തിരുവനന്തപുരം-695005 എന്ന വിലാസത്തില്‍ സമര്‍പ്പിക്കുക.
https://www.facebook.com/Malayalivartha



























