യു.കെയിൽ നിയമനമാഗ്രഹിക്കുന്ന നഴ്‌സുമാർക്ക് സർക്കാർ സ്ഥാപനമായ ഒഡെപെക്കിന്റെ എറണാകുളത്തെ പരിശീലന കേന്ദ്രത്തിൽ ഐ.ഇ.എൽ.റ്റി.എസ്. പരിശീലനം നൽകുന്നു..പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഒഡെപെക്ക് മുഖേന യു.കെയിലെ എൻ.എച്ച്.എസ്. ട്രസ്റ്റ് ആശുപത്രികളിൽ സൗജന്യ നിയമനം നൽകും

യു.കെയിൽ നിയമനമാഗ്രഹിക്കുന്ന നഴ്‌സുമാർക്ക് സർക്കാർ സ്ഥാപനമായ ഒഡെപെക്കിന്റെ എറണാകുളത്തെ പരിശീലന കേന്ദ്രത്തിൽ ഐ.ഇ.എൽ.റ്റി.എസ്. പരിശീലനം നൽകുന്നുണ്ട് . ഒ.ഇ.റ്റി പരിശീലനത്തിന് ഡൽഹിയിൽ പരിശീലന കേന്ദ്രവും ആരംഭിച്ചു കഴിഞ്ഞു . യു.കെയിലെ നാഷണൽ ഹെൽത്ത് സർവീസിന്റെ കീഴിലുള്ള വിവിധ ആശുപത്രികളിൽ തൊഴിൽ നേടുന്നതിനോടൊപ്പം പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ സർട്ടിഫിക്കറ്റും കരസ്ഥമാക്കാൻ അവസരമൊരുക്കുന്ന ഗ്ലോബർ ലേണേഴ്‌സ് പ്രോഗ്രാമിന്റെ ഭാഗമായാണ് പരിശീലനം.
പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഒഡെപെക്ക് മുഖേന യു.കെയിലെ എൻ.എച്ച്.എസ്. ട്രസ്റ്റ് ആശുപത്രികളിൽ സൗജന്യ നിയമനം നൽകും. ഒരു വർഷം പ്രവൃത്തി പരിചയമുള്ള ബിഎസ്‌സി/ജിഎൻഎം നഴ്സുമാരെയാണ് പരിഗണിക്കുന്നത്. നിലവിൽ ഐഇഎൽറ്റിഎസ് (അക്കാദമിക്കിൽ) റൈറ്റിങ്ങിൽ 6.5 ഉം മറ്റ് വിഭാഗങ്ങളിൽ 7 സ്കോറിങ്ങും അല്ലെങ്കിൽ ഒഇറ്റിബി ഗ്രേഡ് നേടിയവർക്കാണ് നിയമനം. ഐഇഎൽറ്റിഎസിൽ 6 സ്കോറിങ്ങുള്ളവർക്ക് മതിയായ യോഗ്യത നേടുന്നതിന് നിശ്ചിത ഫീസീടാക്കി പരിശീലനം നൽകും.
മതിയായ സ്കോറിംഗ് ലഭിക്കുന്നവർക്ക് കോഴ്സ് ഫീസ് പൂർണ്ണമായും തിരികെ നൽകും. ഓൺലൈൻ അഭിമുഖത്തിലുടെ തെരഞ്ഞെടുക്കപ്പെടുന്നവർ എൻഎച്ച്‌എസ് ഫൗണ്ടേഷൻ നടത്തുന്ന സിബിറ്റി (Competency Based Test) യോഗ്യത നേടണം. പ്രസ്തുത യോഗ്യത നേടുന്നതുമായി ബന്ധപ്പെട്ട് നിർദ്ദേശങ്ങളും, സഹായങ്ങളും നോർക്ക ലഭ്യമാക്കും. തുടർന്ന് യുകെയിലെ നഴ്സിംഗ് മിഡ്‌വൈഫറി കൗൺസിൽ റജിസ്ട്രേഷൻ ഉദ്യോഗാർത്ഥികൾ നിർവഹിക്കണം.
ആദ്യഘട്ടത്തിൽ മൂന്നു വർഷത്തേക്കാണ് നിയമനം. തുടർന്നും ജോലി ചെയ്യുവാൻ താത്പര്യമുള്ളവർക്ക് പ്രസ്തുത രാജ്യത്തെ നിയമങ്ങൾക്കനുസരിച്ച് കരാർ പുതുക്കി ജോലിയിൽ തുടരുവാൻ കഴിയും. ശമ്പളം പ്രതിവർഷം ബാൻഡ് 4 ഗ്രേഡിൽ 17,93,350 രൂപ വരെയും ബാൻഡ് 5 ഗ്രേഡിൽ 20,49,047 രൂപവരേയും ലഭിക്കും. താമസം, വിമാന ടിക്കറ്റ് എന്നിവ സൗജന്യമാണ്. താത്പര്യമുള്ളവർ നിശ്ചിത മാതൃകയിൽ തയാറാക്കിയ സിവി, പൂരിപ്പിച്ച എൻഎച്ച്‌എസ് അപേക്ഷ, ആമുഖ കത്ത് മറ്റു അനുബന്ധരേഖകൾ എന്നിവ സഹിതം rcrtment.norka@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ 0471-2770544 ലും, ടോൾ ഫ്രീ നമ്പറായ 1800 425 3939, (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്ത് നിന്നും) ലഭിക്കും
താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റ odepckochi@odepc.in ൽ അയയ്ക്കണം. ഡൽഹി പരിശീലന കേന്ദ്രത്തിലേക്ക് അപേക്ഷിക്കാൻ odepcdelhi@odepc.in വിശദമായ ബയോഡാറ്റ അയയ്ക്കണം. വിശദവിവരങ്ങൾ ക്ക്: www.odepc.kerala.gov.in
https://www.facebook.com/Malayalivartha



























