സൗദി അറേബ്യയിൽ നഴ്സുമാർക്ക് അവസരങ്ങൾ

സൗദി അറേബ്യയിലെ അൽ മവ്വാസാത്ത് മെഡിക്കൽ സർവീസ് കോർപ്പറേഷൻ ആശുപത്രിയിലേയ്ക്ക് നഴ്സുമാരെ ആവശ്യമുണ്ട് നോർക്ക റൂട്ട്സ് എക്സ്പ്രസ്സ് ആണ് റിക്രൂട്ട്മെന്റ് നടത്തുന്നത് . നഴ്സിംഗിൽ ബിരുദമോ (ബി.എസ്സി), ഡിപ്ലോമയോ (ജി.എൻ.എം) ആണ് അപേക്ഷിക്കാനുള്ള യോഗ്യത. 22 നും 35 നും മദ്ധ്യേ പ്രായമുള്ള വനിതകൾക്കു മാത്രമാണ് അവസരം. ബി.എസ്.സി നഴ്സുമാർക്ക് കുറഞ്ഞത് ഒരു വർഷത്തയും ജി.എൻ.എം നഴ്സുമാർക്ക് രണ്ട് വർഷത്തെയും പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം . തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് വിസ, താമസം, വിമാന ടിക്കറ്റ് എന്നിവ സൗജന്യമാണ്
3000 മുതൽ 3750 സൗദി റിയാൽ വരെ (ഏകദേശം 60,000 രൂപ മുതൽ 70,000 രൂപ വരെ) ശമ്പളം ലഭിക്കും. താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റ norkaksa19@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയയ്ക്കേണ്ടതാണ് . സൗദി അൽ മവ്വാസാത്ത് മെഡിക്കൽ സർവീസ് കോർപ്പറേഷൻ ആശുപത്രിയിലേയ്ക്ക് എല്ലാ വ്യാഴാഴ്ചകളിലും നോർക്ക റൂട്ട്സിന്റെ തിരുവനന്തപുരത്തുള്ള ആസ്ഥാന ഓഫീസിൽ ഓൺലൈൻ അഭിമുഖം ഉണ്ടാകും. ജി.സി.സി രാജ്യങ്ങളിലേയ്ക്കുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി നോർക്ക റൂട്ട്സ് വിദേശ റിക്രൂട്ട്മെന്റ് വിഭാഗം നടപ്പിലാക്കുന്ന എക്സ്പ്രസ്സ് റിക്രൂട്ട്മെന്റ് സർവ്വീസിന്റെ ഭാഗമായാണ് ഈ സൗകര്യം . അതിവേഗത്തിൽ നിയമന നടപടികൾ പൂർത്തിയാക്കി ജോലിയിൽ പ്രവേശിക്കാനുള്ള അവസരം ലഭിക്കും എന്നതാണ് ഇതിന്റെ പ്രധാന ആകർഷണം .
വിശദവിവരങ്ങൾ www.norkaroots.org എന്ന വെബ് സൈറ്റിലും ടോൾ ഫ്രീ നമ്പറായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ലഭിക്കും
ഇത് കൂടാതെ സൗദി അറേബ്യയിലെ തന്നെ അൽമന ഗ്രൂപ്പ് ഒഫ് ഹോസ്പ്പിറ്റൽസ് അഥവാ ഇബ്രാഹിം അൽമന ആൻഡ് ബ്രദേഴ്സ് കോ. ആശുപത്രിയിലേക്കും ബി.എസ്.സി നഴ്സിംഗ് യോഗ്യതയുള്ള നഴ്സുമാരെ നോർക്ക റൂട്ട്സ് മുഖേന തിരഞ്ഞെടുക്കുന്നുണ്ട്
കുറഞ്ഞത് ഒന്നുമുതൽ രണ്ട് വർഷം വരെ പ്രവൃത്തി പരിചയമുള്ള 22 നും 30 നും മധ്യേ പ്രായമുള്ള അവിവാഹിതരായ വനിതകൾക്കാണ് അവസരം.ഡിപ്പാർട്ടുമെന്റ്സ്: ജനറൽ വാർഡ്, ഐസിയു, പിഐസിയു, സിടിഐസിയു, ഒടി,ഇആർ, ഡയാലിസിസ് . IMO വഴിയാണ് ഇന്റർവ്യു നടത്തുക. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് വീസ, താമസം, വിമാന ടിക്കറ്റ്, മെഡിക്കൽ ഇൻഷുറൻസ്, ഡ്യൂട്ടി സമയത്തുള്ള ഭക്ഷണം എന്നിവ സൗജന്യം. 3500 മുതൽ 4000 സൗദി റിയാൽ വരെ ഏകദേശം 65,000 രൂപ മുതൽ 75,000 രൂപ വരെ ശമ്പളം ലഭിക്കും. താത്പര്യമുള്ള ഉദ്ദ്യോഗാർഥികൾ rmt1.norka@kerala.gov.in എന്ന ഇമെയിലിലേക്ക് ബയോഡാറ്റയും, അനുബന്ധരേഖകളും അയക്കുക
കൂടുതൽ വിവരങ്ങൾ ടോൾ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ൽ ലഭിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 10. കൂടുതൽ വിവരങ്ങൾക്ക്: www.norkaroots.org വെബ്സൈറ്റിൽ
സ്കൈപ്പ് ഇന്റർവ്യൂ നവംബർ ആറിന്
സൗദി അറേബ്യയിലെ അൽ-മൗവ്വാസാത്ത് ഹെൽത്ത് ഗ്രൂപ്പിലേക്ക് ബി.എസ്സി/ ഡിപ്ലോമ നഴ്സുമാരെ (സ്ത്രീകൾ മാത്രം) നിയമിക്കുന്നതിനായി ഒ.ഡി.ഇ.പി.സി തിരുവനന്തപുരം വഴുതയ്ക്കാട് ഓഫീസിൽ ആറിന് സ്കൈപ്പ് ഇന്റർവ്യൂ ചെയ്യുന്നു. ഒരു വർഷം പ്രവൃത്തിപരിചയമുള്ള ബി.എസ്സി നഴ്സുമാർക്കും രണ്ടു വർഷം പ്രവൃത്തിപരിചയമുള്ള ഡിപ്ലോമ നഴ്സുമാർക്കും അപേക്ഷിക്കാം. വിസ, എയർടിക്കറ്റ്, താമസം, യൂണിവേഴ്സിറ്റി വെരിഫിക്കേഷൻ, എംബസി അറ്റസ്റ്റേഷൻ എന്നിവ സൗജന്യമാണ്. താത്പര്യമുള്ളവർ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം mou.odepc@gmail.com ൽ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.odepc.kerala.gov.in. ഫോൺ: 0471-2329440/41/42/43/45
https://www.facebook.com/Malayalivartha



























