തിരുവനന്തപുരത്ത് ബ്ലോക്ക് പ്രോജക്ട് അസിസ്റ്റന്റ്, ഗസ്റ്റ് അധ്യാപകർ , പ്രിന്‍സിപ്പല്‍ എന്നിവരുടെ ഒഴിവുകൾ ഉണ്ട്. ഉടൻ നിയമനമായതിനാൽ അപേക്ഷകൾ എത്രയും പെട്ടെന്ന് അയക്കണം. ബ്ലോക്ക് പ്രോജക്ട് അസിസ്റ്റന്റ് തസ്‌തികയിലേക്ക് കരാർ നിയമനമാണ് .. ഓരോ തസ്തികയിലേക്കുമുള്ള വിശദവിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരത്ത് ബ്ലോക്ക് പ്രോജക്ട് അസിസ്റ്റന്റ്, ഗസ്റ്റ് അധ്യാപകർ , പ്രിന്‍സിപ്പല്‍ എന്നിവരുടെ ഒഴിവുകൾ ഉണ്ട്. ഉടൻ നിയമനമായതിനാൽ അപേക്ഷകൾ എത്രയും പെട്ടെന്ന് അയക്കണം. ബ്ലോക്ക് പ്രോജക്ട് അസിസ്റ്റന്റ് തസ്‌തികയിലേക്ക് കരാർ നിയമനമാണ് .. ഓരോ തസ്തികയിലേക്കുമുള്ള വിശദവിവരങ്ങൾ ഇങ്ങനെ
ബ്ലോക്ക് പ്രോജക്ട് അസിസ്റ്റന്റ് കരാര്‍ നിയമനം
വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള നാഷണല്‍ ന്യൂട്രീഷ്യന്‍ മിഷന്‍ (സമ്പുഷ്ട കേരളം) പദ്ധതിയില്‍ ബ്ലോക്ക് പ്രോജക്ട് അസിസ്റ്റന്റ് തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.
ശാസ്ത്രം, എഞ്ചിനിയറിങ് ടെക്നോളജി ഇവയിലൊന്ന് മുഖ്യവിഷയമായി ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. കമ്യൂണിറ്റി/തദ്ദേശ സ്ഥാപനങ്ങളില്‍ ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവൃത്തി പരിചയമുണ്ടാകണം. പ്രായപരിധി 35 വയസ് (2020 ജൂലൈ 31ന് 35 വയസ് കവിയാന്‍ പാടില്ല).
അനുബന്ധ രേഖകള്‍ സഹിതം അപേക്ഷ 20ന് വൈകിട്ട് അഞ്ചിന് മുമ്പ് ലഭിക്കത്തവിധം ജില്ലാ പ്രോഗ്രാം ഓഫീസര്‍, ജില്ലാതല ഐ.സി.ഡി.എസ് സെല്‍ പൂജപ്പുര, തിരുവനന്തപുരം-695 012 എന്ന വിലാസത്തില്‍ അയക്കണം. വിശദവിവരങ്ങള്‍ക്ക്: http://rb.gy/7crg85. ഫോണ്‍: 8330002311, 8330002360.
ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു
നെടുമങ്ങാട് സര്‍ക്കാര്‍ കോളേജില്‍ സംസ്‌കൃതം, സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങള്‍ക്ക് ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം.
നെറ്റ്, പി.എച്ച്.ഡി, എം.ഫില്‍, കോളേജുകളിലെ അധ്യാപന പരിചയം എന്നിവ അഭിലഷണീയ യോഗ്യത. അപേക്ഷകര്‍ കോളേജ് വിദ്യാഭ്യാസ കൊല്ലം മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഗസ്റ്റ് ലക്ചറര്‍ പാനലില്‍ പേരുള്ളവരായിരിക്കണം.
യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകള്‍ കോളേജില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് ഹാജരാക്കണം. സംസ്‌കൃതം വിഭാഗത്തിലേക്ക് 18ന് രാവിലെ 10.30നും സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിലേക്ക് 22ന് രാവിലെ 10.30നുമാണ് ഇന്റര്‍വ്യൂ.
പ്രിന്‍സിപ്പല്‍ നിയമനം: വാക്ക് ഇന്‍ ഇന്റര്‍വ്യൂ
സംസ്ഥാന സഹകരണ യൂണിയന്‍ കേരളയ്ക്ക് കീഴില്‍ നെയ്യാര്‍ഡാമില്‍ പ്രവര്‍ത്തിക്കുന്ന കിക്മ ആര്‍ട്സ് & സയന്‍സ് കോളേജില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് പ്രിന്‍സിപ്പല്‍ തസ്തികയില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ബിരുദാനന്തരബിരുദം (55 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക്), പത്ത് വര്‍ഷത്തെ അദ്ധ്യാപന പരിചയം, പി.എച്ച്.ഡി യോഗ്യതയുളളവര്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം
മാനേജ്മെന്റ്, ഇംഗ്ലീഷ്, കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളിലെ പി.ജി. അഭികാമ്യം. പ്രിന്‍സിപ്പല്‍ തസ്തികയില്‍ അംഗീകൃത കോളേജുകളില്‍ നിന്ന് വിരമിച്ചവര്‍ക്ക് മുന്‍ഗണന ലഭിക്കും. താത്പര്യം ഉളളവര്‍ 15ന് രാവിലെ 11ന് തിരുവനന്തപുരം ഊറ്റുകുഴിയിലുളള സംസ്ഥാന സഹകരണ യൂണിയന്‍ ഹെഡ്ഡോഫീസില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. വിശദവിവരങ്ങള്‍ക്ക്: 0471-2320420, 9446702612
https://www.facebook.com/Malayalivartha