ഇന്ത്യന്‍ മിലിട്ടറി അക്കാദമിയില്‍ കൈനിറയെ ഒഴിവുകൾ..!,അപേക്ഷ വേഗം അയച്ച് തുടങ്ങിക്കൊള്ളൂ..,ഉദ്യോഗാർത്ഥികൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തൂ

ഇന്ത്യന്‍ മിലിട്ടറി അക്കാദമിയില്‍ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. ദെഹ്‌റാദൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയില്‍. തപാല്‍വഴിയാണ് അപേക്ഷ അയയ്ക്കേണ്ടത്.നുറ്റി എൺപത്തിനാല് ഒഴിവുകളാണ് വിവിധ തസ്തികകളിലായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇനി ഏതൊക്കെ തസ്തികകളിലാണ് ഒഴിവുകൾ എത്ര ഒഴിവുകൾ എന്നിവ പരിശോധിക്കാം...
കുക്ക് സ്‌പെഷ്യല്‍12, കുക്ക് ഐ.ടി.- 3
എം.ടി. ഡ്രൈവര്‍10, ബൂട്ട് മേക്കര്‍/റിപ്പയറര്‍-1
എല്‍.ഡി.സി.3, മസാല്‍ച്ചി 2, വെയിറ്റര്‍- 11
ഫാറ്റിഗുമാന്‍21, എം.ടി.എസ്. സഫായിവാല- 26
ഗ്രൗണ്ട്‌സ്മാന്‍ 46, ജി.സി. ഓര്‍ഡര്‍ലി- 33
എം.ടി.എസ്. ചൗക്കിദാര്‍ 4, ഗ്രൂം7, ബാര്‍ബര്‍ 2
എക്വിപ്‌മെന്റ് റിപ്പയറര്‍ 1, എം.ടി.എസ്. മെസഞ്ചര്‍ 2
ലബോറട്ടറി അറ്റന്‍ഡന്റ്1 ഒഴിവ് എന്നിങ്ങനെയാണ് വിവരം.ഇതി അപേക്ഷ സമർപ്പിക്കുന്നവരെ തിരഞ്ഞെടുക്കുന്നത് എഴുത്തുപരീക്ഷയുടെയും സ്‌കില്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് . എഴുത്തുപരീക്ഷയില്‍ നാല് പേപ്പറുകളുണ്ടാകും. രണ്ട് മണിക്കൂറായിരിക്കും പരീക്ഷക്കുള്ള സമയം അനുവദിക്കുക. ജനറല്‍ ഇന്റലിജന്‍സ് ആന്‍ഡ് റീസണിങ്, ജനറല്‍ അവയര്‍നസ്, ജനറല്‍ ഇംഗ്ലീഷ്, ന്യൂമറിക്കല്‍ ആപ്റ്റിറ്റിയൂഡ് എന്നീ വിഷയങ്ങളില്‍ നിന്നും ചോദ്യങ്ങളുണ്ടാകും അപ്പോൾ പരീക്ഷയെഴുതാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ഈ ഭാഗങ്ങൾ പഠനത്തിൽ ഉൾപ്പെടുത്തി തയ്യാറെടുപ്പ് നടത്തുക.
അപേക്ഷ അയ്ക്കുന്നത് എങ്ങനെയെന്ന് നോക്കാം...
അപേക്ഷ പൂരിപ്പിച്ച് 50 രൂപയുടെ പോസ്റ്റല്‍ ഓര്‍ഡറാക്കി Comdt. Indian Military Academy, Dehradun എന്ന വിലാസത്തിലേക്ക് അയയ്ക്കുക. ജനുവരി നാലാണ് അപേക്ഷിക്കേണ്ട അവസാന തീയതി. ഈ തീയതിക്ക് മുമ്പായി ഉദ്യോഗാർത്ഥികൾ തപാല്‍വഴി അപേക്ഷ അയയ്ക്കുക.
https://www.facebook.com/Malayalivartha