പത്താം ക്ലാസും ടൈപ്‌റൈറ്റിങ്ങും മതി, സപ്ലൈകോയിലും സെക്രട്ടറിയേറ്റിലും ജോലി...

പത്താം ക്ലാസും ടൈപ്പ് റൈറ്റിങ്ങും അറിയാമെങ്കിൽ കേരളം ഗവെർന്മെന്റ് ജോലി ലഭിക്കാനുള്ള അവസരം ... കേരള സിവില്‍ സപ്ലൈ വകുപ്പിന് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് സുവര്‍ണ്ണാവസരം. Kerala State Civil Supplies Corporation Limited ഇപ്പോള്‍ LD Typist തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്സ് , ടൈപ്പിംഗ് അറിയുന്നവര്‍ക്ക് LD Typist പോസ്റ്റുകളിലായി വിവിധ ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.
ഓണ്‍ലൈന്‍ ആയി 2023 ഫെബ്രുവരി 2 വരെ അപേക്ഷിക്കാം. അവസാന ദിവസങ്ങളില്‍ സര്‍വര്‍ ബിസി ആകാന്‍ സാധ്യതയുള്ളതിനാൽ യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക,
18 വയസ്സുമുതൽ 36 വയസ്സുവരെ ഉള്ളവർക്ക് അപേക്ഷിക്കാം . 2.1.1986 നും 1.1.2004 നും ഇടയിൽ ജനിച്ചവരായിരിക്കണം ..പിന്നാക്ക സമുദായങ്ങൾക്കും എസ്‌സി/എസ്‌ടി ഉദ്യോഗാർത്ഥികൾക്കും നിയമാനുസൃത ഇളവിന് അർഹതയുണ്ട്. അപേക്ഷിക്കുന്നതിനു ആവശ്യമായ വിദ്യാഭ്യാസ യോഗ്യത ഇതാണ്...
1) എസ്എസ്എൽസി അല്ലെങ്കിൽ അതിന് തത്തുല്യമായ പരീക്ഷ പാസായിരിക്കണം.
(2) കെജിടിഇ മലയാളം ടൈപ്പ് റൈറ്റിംഗിൽ ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യമായ സർട്ടിഫിക്കറ്റ്.
(3) ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷിലും (KGTE) കമ്പ്യൂട്ടർ വേഡ് പ്രോസസിംഗിലും ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ അതിന് തുല്യമായ സർട്ടിഫിക്കറ്റ്.
Kerala State Civil Supplies Corporation Limited വിവിധ LD Typist ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി 2023 ഫെബ്രുവരി 2 വരെ അപേക്ഷിക്കാം. Kerala PSC യുടെ ഒറ്റ തവണ പ്രൊഫൈല്‍ വഴി അപേക്ഷാ ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.
കേരള സെക്രടറിയേറ്റിലും മറ്റു സര്‍ക്കാര്‍ വകുപ്പുകളിലും ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Government Secretariat/Kerala Public Service Commission ഇപ്പോള്‍ Computer Assistant Grade-II തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്സും , ടൈപ്പിംഗ് അറിയുന്നവര്‍ക്ക് Computer Assistant Grade-II തസ്തികകളിലായി വിവിധ ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഫെബ്രുവരി 1 വരെ അപേക്ഷിക്കാം.
18 വയസ്സുമുതൽ 36 വയസ്സുവരെ ഉള്ളവർക്ക് അപേക്ഷിക്കാം . 2.1.1986 നും 1.1.2004 നും ഇടയിൽ ജനിച്ചവരായിരിക്കണം ..പിന്നാക്ക സമുദായങ്ങൾക്കും എസ്‌സി/എസ്‌ടി ഉദ്യോഗാർത്ഥികൾക്കും നിയമാനുസൃത ഇളവിന് അർഹതയുണ്ട്... ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗിലും (KGTE) കമ്പ്യൂട്ടർ വേഡ് പ്രോസസ്സിംഗിലും അല്ലെങ്കിൽ ഉയർന്ന ഗ്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യം
Government Secretariat/Kerala Public Service Commission വിവിധ Computer Assistant Grade-II ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി ഫെബ്രുവരി 1 വരെ അപേക്ഷിക്കാം. Kerala PSC യുടെ ഒറ്റതവണ പ്രൊഫൈല്‍ വഴി താഴെ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം. അപേക്ഷിക്കുന്നതിനുള്ള ലിങ്ക് ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്
സപ്ലൈകോയിലേയ്ക്കും കേരള സെക്രടറിയേറ്റിലും അപേക്ഷിക്കാനുള്ള ഈ അവസരം ഉപയോഗപ്പെടുത്തു
ഡിസ്ക്രിപ്ഷൻ
സപ്ലൈ കോ : Official website https://www.keralapsc.gov.in/
അപേക്ഷിക്കാനുള്ള ലിങ്ക് https://www.keralapsc.gov.in/sites/default/files/2023-01/noti-725-22.pdf
സെക്രട്ടേറിയറ്റ് Official website https://www.keralapsc.gov.in/
അപേക്ഷിക്കാനുള്ള ലിങ്ക്: https://thulasi.psc.kerala.gov.in/thulasi/
https://www.facebook.com/Malayalivartha