പ്ലസ്ടു യോഗ്യത ഉണ്ടോ ? ലുലു കൊച്ചിയിലേക്ക് അവസരം എക്സ്പീരിയൻസ് വേണ്ട !! ഫ്രഷേഴ്സിനും അപേക്ഷിക്കാം

ലുലു ഗ്രൂപ്പിൽ തൊഴിൽ നേടാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ വലിയ അവസരം. കൊച്ചിയിലെ ലുലു മാളിലാണ് ഒഴിവുകൾ. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും ജോലി അന്വേഷിക്കുന്നവർക്ക് നേരിട്ട് അഭിമുഖത്തിൽ പങ്കെടുക്കാനുള്ള മികച്ച അവസരമാണിത്
സൂപ്പർവൈസർ, സെയിൽസ് സ്റ്റാഫ് (സ്ത്രീ/പുരുഷൻ), ഷെഫ് , ടെയിലർ, ഫിഷ് മംഗർ, കാഷ്യർ, റൈഡ് ഓപ്പറേറ്റർ, സെക്യൂരിറ്റി സൂപ്പർവൈസർ, ഹെൽപ്പർ തുടങ്ങി ഒട്ടനവധി വിഭാഗങ്ങളിൽ ഒഴിവുകൾ ഉണ്ട്. ആധുനിക റീട്ടെയിൽ മേഖലയിൽ ഒരു കരിയർ തുടങ്ങാൻ ആഗ്രഹിക്കുന്ന ഫ്രഷേഴ്‌സ് ഉൾപ്പെടെ ഉള്ളവർക്ക് ഈ വാക്ക്-ഇൻ അഭിമുഖം പ്രയോജനപ്പെടുത്താം. വിശദാംശങ്ങൾ അറിയാം
സൂപ്പർവൈസർ (25-35 വയസ്)
റോസ്റ്ററി, സ്റ്റേഷനറി, ഫ്രൂട്ട്സ് & വെജിറ്റബിൾസ്, ഗ്രോസറി ഫുഡ് മേഖലകളിൽ കുറഞ്ഞത് 3 വർഷം അനുഭവ പരിചയം വേണം. റീട്ടെയിൽ വിഭാഗങ്ങളുടെ ദിനേനയുള്ള പ്രവർത്തനങ്ങൾ നിയന്ത്രിക്കാനും, സ്റ്റാഫിനെ കോഡിനേറ്റ് ചെയ്യാനും ഉപഭോക്താക്കളുമായി മികച്ച രീതിയിൽ ഇടപെടാനും കഴിവുള്ളവർക്ക് മുൻഗണന ലഭിക്കും.
സെക്യൂരിറ്റി വിഭാഗം
സെക്യൂരിറ്റി സൂപ്പർവൈസർ, ഓഫീസർ, ഗാർഡ്, സിസിടിവ ഓപ്പറേറ്റർ തസ്തികകളിലേക്ക് രണ്ട് വർഷത്തിന് മുകളിൽ പ്രവർത്തിപരിചയം നിർബന്ധമാണ്.
ഫിഷ് മംഗർ / അസിസ്റ്റന്റ് ഫിഷ് മംഗർ
ഈ തസ്തികകളിലേക്ക് കുറഞ്ഞത് ഒരു വർഷം അനുഭവപരിചയം വേണം. സീ ഫുഡ് ക്വാളിറ്റി ചെക്ക്, കട്ടിങ്, ക്ലീനിങ് എന്നിവയിൽ പരിചയമുള്ളവർക്ക് അവസരം.
കമ്മീസ് / ഷെഫ് ഡി പാർട്ടി / ഡിസിഡിപി:
സൌത്ത് ഇന്ത്യൻ, നോർത്ത് ഇന്ത്യൻ, ചൈനീസ് വിഭവങ്ങൾ തയ്യാറാക്കുന്നതിൽ പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. കൂടാതെ കൺഫെക്ഷണറി, സാലഡ് മേക്കർ, ജൂസ് മേക്കർ മേഖലകളിലും ഒഴിവുകൾ ഉണ്ട്. ബന്ധപ്പെട്ട മേഖല
യിൽ ബിഎച്ച്എം യോഗ്യത ഉള്ളവർക്ക് മുൻഗണനയുണ്ട്.
ഫ്രഷേഴ്‌സിനുള്ള ഒഴിവുകൾ:
സെയിൽസ്മാൻ / സെയിൽസ്വുമൺ (20-30 വയസ്, എസ് എസ് എൽ സി/എച്ച് എസ് സി)
സെയിൽസ് വുമണ്‍ - സെലിബ്രേറ്റ് ടെക്സ്റ്റൈൽസ് (20-40 വയസ്)
കാഷ്യർ (20-30 വയസ്, +2 യോഗ്യത)
റൈഡ് ഓപ്പറേറ്റർ - ഗെയിംസ് (20-30 വയസ്, എച്ച് എസ് സി/ഡിപ്ലോമ)
ജെന്റ്സ്/ലേഡീസ് ടെയിലർ (45 വയസ്സ് വരെ)- അനുഭവ പരിചയം ആവശ്യമാണ്.
ഹെൽപ്പർ (45 വയസ്സ് വരെ) - സ്റ്റോർ ഓപ്പറേഷൻസിന് പിന്തുണ നൽകാനാവശ്യമായ പ്രായോഗിക പരിചയം വേണം.
അഭിമുഖത്തിന്റെ തീയതിയും സ്ഥലവും
വാക്ക്-ഇൻ ഇന്റർവ്യൂ ഡിസംബർ 6-ന്, തൊടുപുഴ മുനിസിപ്പൽ സിൽവർ ജൂബിലി ടൗൺ ഹാളിൽ (ഗാന്ധി സ്ക്വയറിനടുത്ത്, പിന്‍കോഡ്: 685 584) രാവിലെ 10 മണി മുതൽ വൈകുന്നേരം 3 മണിവരെ നടക്കും. ഉദ്യോഗാർത്ഥികൾ ആവശ്യമായ സർട്ടിഫിക്കറ്റുകളും അനുഭവ പരിചയം തെളിയിക്കുന്ന രേഖകളു ബയോഡാറ്റയും കൊണ്ടുവരേണ്ടതാണ്.
ഈ അഭിമുഖത്തിനായി ഉദ്യോഗാർത്ഥികളിൽ നിന്നും ഫീസ് ഈടാകില്ലെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു. അഭിമുഖവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് careers@luluindia.com എന്ന ഇമെയിലിൽ ബന്ധപ്പെടാം.
https://www.facebook.com/Malayalivartha


























