പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് ഇൻ്റലിജൻസ് ബ്യൂറോയിൽ അവസരം; 362 ഒഴിവുകൾ, അരലക്ഷത്തിന് മുകളിൽ ശമ്പളം

(ഐ.ബി.) വിവിധ സബ്സിഡിയറി ഇന്റലിജൻസ് ബ്യൂറോകളിലായി 362 മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (ജനറൽ) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 37 സബ്സിഡിയറി ഇന്റലിജൻസ് ബ്യൂറോകളിലായാണ് ആകെ 362 ഒഴിവുകളുള്ളത്. ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും വേണ്ടിയുള്ള ഒഴിവുകൾ കേന്ദ്രീകൃതമായി സംവരണം ചെയ്തിട്ടുണ്ട്. ഒഴിവുകൾ, യോഗ്യത, അപേക്ഷിക്കേണ്ടത് എങ്ങനെ തുടങ്ങിയ വിവരങ്ങൾ അറിയാം
ആഗർത്തല 21, അഹമ്മദാബാദ് 14, ഐസ്വാൾ 11, അമൃത്സർ 27, ബെംഗളൂരു 24, ഭോപ്പാൽ 31, ഭുവനേശ്വർ 17, ചണ്ഡീഗഢ് 7, ചെന്നൈ 10, ഡെറാഡൂൺ 8, ഡൽഹി/IB Hqrs 108, ഗ്യാങ്ടോക് 18, ഗുവാഹത്തി 10, ഹൈദരാബാദ് 6, ഇംഫാൽ 0, ഇറ്റാനഗർ 11, ജയ്പൂർ 0, ജമ്മു 7, കാളിംപോങ് 3, കോഹിമ 16, കൊൽക്കത്ത 1, ലേ 11, ലഖ്നൗ 12, മീററ്റ് 12, മുംബൈ 32, നാഗ്പൂർ 12, പനാജി 2, പട്ന 16, റായ്പൂർ 4, റാഞ്ചി 2, ഷില്ലോങ് 17, ഷിംല 5, സിലിഗുഡി 6, ശ്രീനഗർ 14, തിരുവനന്തപുരം 13, വാരാണസി 3, വിജയവാഡ 3 എന്നിങ്ങനെയാണ് ഒഴിവുകൾ
പ്രായപരിധി (2025 ഡിസംബർ 14 അടിസ്ഥാനമാക്കി):
18 നും 25 നും ഇടയിലാണ് പ്രായപരിധി. എസ്സി./എസ്.ടി. വിഭാഗക്കാർക്ക് 5 വർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് 3 വർഷത്തെയും വയസ്സിളവ് ലഭിക്കും. 3 വർഷത്തെ സർവീസ് ഉള്ള ഡിപ്പാർട്ട്മെന്റൽ ഉദ്യോഗാർത്ഥികൾക്ക് 40 വയസ്സ് വരെയും പുനർവിവാഹം ചെയ്യാത്ത വിധവകൾ, വിവാഹമോചിതരായ സ്ത്രീകൾ, നിയമപരമായി വേർപിരിഞ്ഞ സ്ത്രീകൾ എന്നിവർക്ക് യഥാക്രമം 35 വയസ്സ് (പൊതുവിഭാഗം), 38 വയസ്സ് (ഒ.ബി.സി.), 40 വയസ്സ് (എസ്.സി./എസ്.ടി.) വരെയും അപേക്ഷിക്കാം. വിമുക്തഭടന്മാർക്ക് സർക്കാർ നിർദ്ദേശങ്ങൾ അനുസരിച്ച് വയസ്സിളവ് ലഭിക്കും. മികച്ച കായികതാരങ്ങൾക്ക് 5 വർഷം വരെയും ഭിന്നശേഷിക്കാർക്ക് (പൊതുവിഭാഗം) 10 വർഷം, ഭിന്നശേഷിക്കാർ (ഒ.ബി.സി.) 13 വർഷം, ഭിന്നശേഷിക്കാർ (എസ്.സി./എസ്.ടി.) 15 വർഷം എന്നിങ്ങനെ വയസ്സിളവ് അനുവദിച്ചിട്ടുണ്ട്.
ശമ്പള സ്കെയിൽ:
ലെവൽ-1 (18,000-56,900) പേ മാട്രിക്സ് പ്രകാരമുള്ള ശമ്പളവും കേന്ദ്ര സർക്കാർ അനുവദിക്കുന്ന മറ്റ് അലവൻസുകളും ലഭിക്കും. അടിസ്ഥാന ശമ്പളത്തിന്റെ 20 ശതമാനം സ്പെഷ്യൽ സെക്യൂരിറ്റി അലവൻസായി ലഭിക്കും. കൂടാതെ, അവധി ദിവസങ്ങളിൽ ജോലി ചെയ്യുന്നതിന് 30 ദിവസത്തെ വേതനം വരെ ക്യാഷ് കോമ്പൻസേഷൻ ലഭിക്കുന്നതാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റായ www.mha.gov.in വഴിയോ NCS പോർട്ടലായ www.ncs.gov.in വഴിയോ ഓൺലൈനായി മാത്രമേ അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കുകയുള്ളൂ.
ആദ്യ ഘട്ടത്തിൽ വ്യക്തിഗത വിവരങ്ങളും ബന്ധപ്പെടാനുള്ള വിവരങ്ങളും രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്ത ഇ-മെയിൽ ഐഡിയിലേക്ക് ലോഗിൻ ഐഡിയും പാസ്‌വേഡും ലഭിക്കുന്നതാണ്രണ്ടാം ഘട്ടത്തിൽ, ലഭിച്ച ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് വീണ്ടും ലോഗിൻ ചെയ്യുക. ഇവിടെ ഉദ്യോഗാർത്ഥികൾ അവരുടെ വിഭാഗം തിരഞ്ഞെടുക്കുകയും വ്യക്തിഗത വിവരങ്ങൾ, വിദ്യാഭ്യാസ യോഗ്യതകൾ എന്നിവ പൂരിപ്പിക്കുകയും വേണം.
ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്ത ശേഷം, ബാധകമാണെങ്കിൽ പരീക്ഷാ ഫീസും "റിക്രൂട്ട്മെന്റ് പ്രോസസ്സിംഗ് ചാർജുകളും" (എല്ലാ വിഭാഗം ഉദ്യോഗാർത്ഥികളും ഇത് അടയ്ക്കണം) അടയ്‌ക്കേണ്ടതുണ്ട്. എസ്.ബി.ഐ ഇപേ ലൈറ്റ് വഴി നെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാർഡുകൾ, ക്രെഡിറ്റ് കാർഡുകൾ, യു.പി.ഐ, ചലാൻ തുടങ്ങിയ മാർഗ്ഗങ്ങളിലൂടെ ഓൺലൈനായി ഈ പേയ്‌മെന്റുകൾ നടത്താം. ഒരിക്കൽ സമർപ്പിച്ച അപേക്ഷകൾ പിൻവലിക്കാൻ സാധിക്കുകയില്ല. അപേക്ഷിക്കാനുള്ള അവസാന ദിവസം ഡിസംബർ 14.
https://www.facebook.com/Malayalivartha
























