പത്താം ക്ലാസ്സ് ഉള്ളവര്‍ക്ക് ഫയര്‍മാന്‍ ആവാം;ആര്‍മി എയര്‍ ഡിഫന്‍സ് കോളേജ് റിക്രൂട്ട്‌മെന്റ് 2023,പത്താം ക്ലാസ്സ് യോഗ്യത ഉള്ളവര്‍ക്ക് ഫയര്‍മാന്‍ തസ്തികയില്‍ മൊത്തം 15 ഒഴിവുകള്‍,ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി 18 മുതല്‍ 27 വരെയാണ്

പ്രധിരോധ വകുപ്പിന് കീഴില്‍ ആര്‍മി എയര്‍ ഡിഫന്‍സ് കോളേജില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ആര്‍മി എയര്‍ ഡിഫന്‍സ് കോളേജില്‍ ഇപ്പോള്‍ Fireman തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ് യോഗ്യത ഉള്ളവര്‍ക്ക് ഫയര്‍മാന്‍ തസ്തികയില്‍ മൊത്തം 15 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് തപാല്‍ വഴി ആയി 2023 ഡിസംബര്‍ 11 വരെ അപേക്ഷിക്കാം. ആര്‍മി എയര്‍ ഡിഫന്‍സ് കോളേജില്‍ യുടെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം ഇങ്ങനെയാണ് ആകെ 15 ഒഴിവുകള്‍ ഉണ്ട് ഇതില്‍ ജനറല്‍ വിഭാഗത്തില്‍ 07 SC 02 ST 01 OBC 04 EWS 01 എന്നിങ്ങനെയാണ് ഒഴിവുകള്‍ ഉള്ളത് ..Army Air Defence College, Golabandha (Odisha) ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി 18 മുതല്‍ 27 വരെയാണ്
ആര്‍മി എയര്‍ ഡിഫന്‍സ് കോളേജിന്റെ പുതിയ Notification അനുസരിച്ച് Fireman തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആവശ്യമായ വിദ്യാഭ്യാസ യോഗ്യത ഇങ്ങനെയാണ്.
അപേക്ഷകര്‍ ഏതെങ്കിലും അംഗീകൃത ബോര്‍ഡില്‍ നിന്ന് മെട്രിക്കുലേഷന്‍ അല്ലെങ്കില്‍ പത്താം ക്ലാസ് വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കണം. കൂടാതെ
ശാരീരിക മാനദണ്ഡങ്ങള്‍:
ഉയരം: ഏറ്റവും കുറഞ്ഞ ഉയരം 165 സെന്റീമീറ്റര്‍.
നെഞ്ച്: നെഞ്ചിന്റെ അളവ് 81.5 മുതല്‍ 85 സെന്റീമീറ്റര്‍ വരെയാകണം.
ഭാരം: സ്ഥാനാര്‍ത്ഥിയുടെ ഭാരം കുറഞ്ഞത് 50 കിലോഗ്രാം ആയിരിക്കണം. എന്നിങ്ങനെയാണ്
ആര്‍മി എയര്‍ ഡിഫന്‍സ് കോളേജില്‍ വിവിധ Fireman ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഡിസ്‌ക്രിപ്ഷനില്‍ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 ഡിസംബര്‍ 11 വരെ. ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിന് എഴുത്ത്, ശാരീരിക പരീക്ഷകനടത്തും. സന്നദ്ധരും യോഗ്യരുമായ ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ അപേക്ഷകള്‍ 'കമാന്‍ഡന്റ്, ആര്‍മി എയര്‍ ഡിഫന്‍സ് കോളേജ്, ഗോലബന്ധ (പിഒ), ഗഞ്ചം (ജില്ല), ഒഡീഷ – 761052 എന്ന വിലാസത്തില്‍ അറ്റാച്ച് ചെയ്തിട്ടുള്ള ഫോര്‍മാറ്റ് അനുസരിച്ച് സാധാരണ തപാല്‍ മുഖേന അയക്കണം. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹൃത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.
ഒഫീഷ്യല്‍ വെബ്‌സൈറ്റ് indianarmy.nic.in
https://www.facebook.com/Malayalivartha