ജര്‍മ്മനിയില്‍ സുവര്‍ണ്ണാവസരം! നേരിട്ടുള്ളനിയമനം...

സാധാരണ വിദേശജോലികൾക്ക് അപേക്ഷിക്കുമ്പോൾ ഏറ്റവും വലിയ സംശയം ഈ ജോലി ഒഴിവിനെ കുറിച്ചുള്ള അറിയിപ്പ് സത്യാ സന്ധമാണോ എന്നതാണ് . എത്രതന്നെ ശ്രദ്ധിച്ച്ചാലും ചിലപ്പോൾ പറ്റിക്കപ്പെടാനുള്ള സാധ്യതകളുമുണ്ട് . അതുകൊണ്ടുതന്നെ വിദേശ ജോലി വാഗ്ദാനം ചെയുന്ന ഏജൻസിയുടെ വിശ്വാസ്യത ഉറപ്പ് വരുത്തേണ്ടതുണ്ട്. ഇവിടെ ജോലി ഒഴിവിനെ കുറിച്ച് പറയുന്നത് നോർക്ക ആണ് . അതുകൊണ്ടുതന്നെ ജോലി തട്ടിപ്പിനെക്കുറിച്ചുള്ള പേടി ആവശ്യമില്ല
ജര്‍മ്മനിയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വീണ്ടും അവസരവുമായാണ് നോര്‍ക്ക എത്തിയിരിക്കുന്നത് . ജര്‍മ്മനിയിലെ ഇലക്ട്രീഷ്യന്‍മാരുടെ 20 ഓളം ഒഴിവുകളിലേയ്ക്കാണ് നോര്‍ക്ക റിക്രൂട്ട്‌മെന്റ് നടത്തുന്നത്. സര്‍ക്കാറിന്റെ ഹാന്‍ഡ് ഇന്‍ ഹാന്‍ഡ് ഫോര്‍ ഇന്റര്‍നാഷണല്‍ ടാലന്റ്‌സ് (HiH) പ്രോഗ്രമിന്റെ ഭാഗമായി ഇന്‍ഡോ-ജര്‍മന്‍ ചേംബര്‍ ഓഫ് കൊമേഴ്സുമായി സഹകരിച്ചാണ് റിക്രൂട്ട്‌മെന്റ്.
അപേക്ഷകര്‍ക്ക് വേണ്ട യോഗ്യത
ഇലക്ട്രിക്കല്‍ അല്ലെങ്കില്‍ ഇലക്ട്രോണിക്‌സില്‍ അംഗീകൃത ഡിപ്ലോമ/ഐ.ടി.ഐ (ITI)/ബി.ടെക്ക് വിദ്യാഭ്യസയോഗ്യതയും രണ്ട് മുതല്‍ അഞ്ച് വര്‍ഷം വരെ പ്രവൃത്തിപരിചയവും ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവും ഉളളവര്‍ക്ക് അപേക്ഷിക്കാം. 10 വര്‍ഷത്തിലധികം പ്രവൃത്തി പരിചയമുളളവര്‍ അപേക്ഷിക്കേണ്ടതില്ല. ഇലക്ട്രിക്കല്‍ ആന്റ് കണ്‍ട്രോള്‍ എഞ്ചിനീയറിങ്, മെഷിന്‍ സേഫ്റ്റി മേഖലകളില്‍ തൊഴില്‍ നൈപുണ്യമുളളവരും ആകണം അപേക്ഷകര്‍. ജര്‍മ്മന്‍ ഭാഷാ യോഗ്യതയുളളവര്‍ക്ക് (A1,A2,B1,B2) മുന്‍ഗണന ലഭിക്കും.
എങ്ങനെ അപേക്ഷിക്കാം
വിശദമായ സിവിയും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്‌പോര്‍ട്ട്, ഭാഷായോഗ്യത പരിക്ഷയുടെ ഫലം (ബാധകമെങ്കില്‍) എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം www.norkaroots.org www.nifl.norkaroots.org എന്നി വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ച് 2025 ഫെബ്രുവരി 24 നകം അപേക്ഷ നല്‍കണമെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശേരി അറിയിച്ചു.
12 മാസത്തോളം നീളുന്ന ബി-വണ്‍ (B1) വരെയുളള ജര്‍മ്മന്‍ ഭാഷാ പഠനത്തിനും കുറഞ്ഞത് അഞ്ച് വര്‍ഷത്തേക്കെങ്കിലും ജര്‍മനിയില്‍ താമസിക്കാന്‍ തയ്യാറാകുന്നവരും ആകണം അപേക്ഷകര്‍. ജര്‍മ്മനിയിലെ ജോബ് മാര്‍ക്കറ്റിന് ആവശ്യമായ ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്തുന്നതിനുളള സുരക്ഷിതവും ചൂഷണ രഹിതവുമായ റിക്രൂട്ട്‌മെന്റ് പ്രോഗ്രാമാണ് (HiH). ബി-വണ്‍ വരെയുളള ജര്‍മ്മന്‍ ഭാഷാ പരിശീലനം, യോഗ്യതകളുടെ അംഗീകാരത്തിനുളള നടപടിക്രമങ്ങള്‍, വിസ പ്രോസസിങ്, ജോബ് മാച്ചിങ്, അഭിമുഖങ്ങള്‍, ജര്‍മ്മനിയിലേക്ക് എത്തിയ ശേഷമുളള ഇന്റഗ്രേഷന്‍, താമസ സൗകര്യം, കുടുംബാംഗങ്ങളെ കൊണ്ടുപോകുന്നതിനുളള സഹായം എന്നിവയെല്ലാം പദ്ധതിവഴി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭിക്കും. നോര്‍ക്ക വഴിയുളള റിക്രൂട്ട്‌മെന്റ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് വിഭാഗത്തിന്റെ 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തി ദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാവുന്നതാണ്.
www.norkaroots.org www.nifl.norkaroots.org
https://www.facebook.com/Malayalivartha

























