കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസേര്‍ച്ചില്‍ 155 അസിസ്റ്റന്റ്

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസേര്‍ച്ചില്‍ (സി.എസ്.ഐ.ആര്‍ ) അസിസ്റ്റന്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിവിധ സോണുകളിലായി ആകെ 106 ഒഴിവുകളുണ്ട്. കേരളമുള്‍പ്പെടുന്ന സതേണ്‍ സോണില്‍ 20 ഒഴിവുകളാണുള്ളത്. സി.എസ്.ഐ.ആറിന്റെ ജനറല്‍/ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട്‌സ്/സ്റ്റോഴ്‌സ് ആന്‍ഡ് പര്‍ച്ചേസ് വിഭാഗങ്ങളിലോ ആയിരിക്കും നിയമനം. യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദം.
ശമ്പളം: 9300-34,800 രൂപ, 4200 രൂപ ഗ്രേഡ്‌പേ.
ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: ഡിസംബര്‍ 31.
https://www.facebook.com/Malayalivartha