തിരുവനന്തപുരത്തെ റീജണല്‍ കാന്‍സര്‍ സെന്ററില്‍ സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

തിരുവനന്തപുരത്തെ റീജണല്‍ കാന്‍സര്‍ സെന്ററില്‍ സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു . ആകെ 24 ഒഴിവുകള്‍ നിലവിലുണ്ട്. തിരുവനന്തപുരത്തെ എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി മുഖേനയാണ് റിക്രൂട്ട്‌മെന്റ്. എല്‍.ബി.എസ്. വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം.
തസ്തിക: സ്റ്റാഫ് നഴ്‌സ്
ഒഴിവ്: 24+ പ്രതീക്ഷിത ഒഴിവുകള്‍
ശമ്പളം : 9300-34800 രൂപ, ഗ്രേഡ് പേ 4600 രൂപ
യോഗ്യത:
1. പ്ലസ്ടു/ തത്തുല്യം.
2. ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ് വൈഫറിയില്‍ ഡിപ്ലോമയും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും. അല്ലെങ്കില്‍ ബി.എസ്സി. നഴ്‌സിങ്.
3. കേരള നഴ്‌സസ് ആന്‍ഡ് മിഡ് വൈവ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. ഓങ്കോളജി നഴ്‌സിങ്ങില്‍ ഡിപ്ലോമ അഭിലഷണീയം.
പ്രായം:
2018 ജനുവരി 1-ന് 35 കവിയരുത്. എസ്.സി., എസ്.ടിക്കാര്‍ക്ക് അഞ്ചുവര്‍ഷവും ഒ.ബി.സിക്കാര്‍ക്ക് മൂന്നുവര്‍ഷവും വിമുക്തഭടര്‍ക്ക് 10 വര്‍ഷവും റീജണല്‍ കാന്‍സര്‍ സെന്ററിലെ ജീവനക്കാരായ ഉദ്യോഗാര്‍ഥികള്‍ക്ക് അഞ്ചുവര്‍ഷവും ഉയര്‍ന്ന പ്രായത്തില്‍ ഇളവ് അനുവദിക്കും.
പരീക്ഷ:
എഴുത്തുപരീക്ഷ ഒബ്ജക്ടീവ് രീതിയിലായിരിക്കും. 80 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളാണുണ്ടാവുക. 75 മിനിറ്റായിരിക്കും പരീക്ഷാസമയം.
മെഡിക്കല്‍ സര്‍ജിക്കല്‍ നഴ്‌സിങ്, ഓങ്കോളജി നഴ്‌സിങ്, ഫണ്ടമെന്റല്‍സ് ഓഫ് നഴ്‌സിങ്, ചൈല്‍ഡ് ഹെല്‍ത്ത് നഴ്‌സിങ്, സൈക്കോളജി ആന്‍ഡ് കമ്യൂണിറ്റി ഹെല്‍ത്ത് നഴ്‌സിങ് എന്നിവയുമായി ബന്ധപ്പെട്ടായിരിക്കും ചോദ്യങ്ങള്‍.
എഴുത്തുപരീക്ഷ ജയിക്കുന്നവര്‍ക്ക് 20 മാര്‍ക്കിന്റെ സ്‌കില്‍ ടെസ്റ്റ് ഉണ്ടാവും. എഴുത്തുപരീക്ഷയിലെയും സ്‌കില്‍ ടെസ്റ്റിലെയും മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് റാങ്ക്‌ലിസ്റ്റ് തയ്യാറാക്കുക.
അപേക്ഷാ ഫീസ്: 750 രൂപ., എസ്.സി., എസ്.ടിക്കാര്‍ക്ക് 500 രൂപ. Director, LBS Centre for Science &Technology എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന ഡി.ഡിയായി വേണം ഫീസടയ്ക്കാന്‍.
അപേക്ഷ: www.lbskerala.com/ www.lbscentre.org എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി മേയ് 4-നകം അപേക്ഷ സമര്‍പ്പിക്കണം. ഓണ്‍ലൈന്‍ അപേക്ഷയില്‍ ഉദ്യോഗാര്‍ഥിയുടെ ഫോട്ടോ സ്‌കാന്‍ ചെയ്ത് (200 pixels height, 150 pixels width,30kb സൈസ്) അപ്ലോഡ് ചെയ്യണം.
ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ ഇതിന്റെ പ്രിന്റൗട്ട് എടുത്ത് നിര്‍ദിഷ്ട സ്ഥാനത്ത് ഒപ്പിട്ട് അപേക്ഷാഫീസിന്റെ ഡി.ഡി. സഹിതം തപാലില്‍ അയയ്ക്കണം. ഒപ്പില്ലാത്ത അപേക്ഷകള്‍ നിരസിക്കപ്പെടും.
സംവരണം/ പ്രായ ഇളവ് എന്നിവയ്ക്ക് അര്‍ഹതയുള്ളവര്‍ ഇതിനാവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ (ജാതി സര്‍ട്ടിഫിക്കറ്റ് തഹസില്‍ദാര്‍/ വില്ലേജ് ഓഫീസറില്‍നിന്നുള്ളതാവണം) സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും പ്രിന്റൗട്ടിനൊപ്പം അയയ്ക്കണം. യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ അയയ്ക്കേണ്ടതില്ല.
ഡി.ഡിയുടെയും ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടിന്റെയും ഫോട്ടോകോപ്പി എടുത്ത് സൂക്ഷിച്ചുവയ്ക്കണം.
പ്രിന്റൗട്ടും ഡി.ഡിയും അയയ്ക്കുന്ന കവറിനുപുറത്ത് 'APPLICATION FOR THE POST OF STAFF NURSE-Regional Cancer Centre' എന്ന് വ്യക്തമായി എഴുതണം.
ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടും ഡി.ഡിയും അയയ്ക്കേണ്ട വിലാസം:
The Deputy Director-EDP,
LBS Centre for Science & Technology,
Palayam,
Thiruvananthapuram-
69503.
https://www.facebook.com/Malayalivartha