മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്ക് ഓഫ് ഇന്ത്യയിൽ ക്രെഡിറ്റ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്ക് ഓഫ് ഇന്ത്യയിൽ ക്രെഡിറ്റ് ഓഫീസര്‍ തസ്തികയിലെ 158 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു . ഓണ്‍ലൈനായി ഈ തസ്തികയിലേക്ക് അപേക്ഷിക്കണം.
തസ്തിക: ഓഫീസര്‍ (ക്രെഡിറ്റ്), ഒഴിവ്: 158.
പ്രായം: 21-30.
ശമ്പളം : 23700-42020 രൂപ
യോഗ്യത:
60 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദം.,എം.ബി.എ./പി. ജി.ഡി.ബി.എം./പി.ജി.ഡി.എം./പി.ജി.ഡി.ബി.എ. അല്ലെങ്കില്‍ കൊമേഴ്‌സ്/സയന്‍സ്/ഇക്കണോമിക്സില്‍ ബിരുദാനന്തര ബിരുദം നേടിയിരിക്കണം .
അല്ലെങ്കില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്/ഐ.സി.ഡബ്ല്യു.എ./കമ്ബനി സെക്രട്ടറി. ബിരുദ/ബിരുദാനന്തര തലത്തില്‍ ഐ.ടി./ അനുബന്ധ വിഷയം ഒരു പേപ്പറായി പഠിച്ചിരിക്കണം. അല്ലെങ്കില്‍ ചുരുങ്ങിയത് മൂന്ന് മാസത്തെ കംപ്യൂട്ടര്‍ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
എസ്.സി.,എസ്.ടി., ഒ.ബി.സി.,അംഗപരിമിതര്‍ എന്നീ വിഭാഗക്കാര്‍ക്ക്, അവര്‍ക്ക് സംവരണംചെയ്ത ഒഴിവുകളില്‍ പരിഗണിക്കപ്പെടാന്‍ ബിരുദത്തിന് 60 ശതമാനം മാര്‍ക്ക് എന്ന നിബന്ധനയില്‍ ഇളവുണ്ട്. ഇവര്‍ക്ക് 55 ശതമാനം മാര്‍ക്ക് മതി.
തിരഞ്ഞെടുപ്പ്: ഓണ്‍ലൈന്‍ എഴുത്ത് പരീക്ഷ, ഇന്റര്‍വ്യു എന്നിവയിലൂടെയാവും തിരഞ്ഞെടുപ്പ്. തിരുവനന്തപുരമാണ് കേരളത്തിലെ പരീക്ഷാകേന്ദ്രം.
അപേക്ഷാ ഫീസ്: 600 രൂപ. എസ്.സി./എസ്.ടി./അംഗപരിമിതര്‍ എന്നിവര്‍ക്ക് 100 രൂപ. ഫീസ് ഓണ്‍ലൈനായി അടക്കാം.
അപേക്ഷ: www.bankofindia.co.in എന്ന വെബ്‌സൈറ്റില്‍ മേയ് 5-നകം ഓണ്‍ലൈനായി അപേക്ഷിക്കണം.
https://www.facebook.com/Malayalivartha