സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ പ്ലസ്വണ്‍ ഏകജാലക പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ഇന്നു മുതല്‍

സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ പ്ലസ്വണ്‍ ഏകജാലക പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ വെള്ളിയാഴ്ച മുതല്‍ സമര്‍പ്പിക്കാവുന്നതാണ്. വൈകുന്നേരം നാല് മുതലാണ് അപേക്ഷ സമര്‍പ്പിക്കാനാകുന്നത്.
ഈ മാസം ഒമ്പതാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി. 13ന് ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. 19ന് ആദ്യ അലോട്ട്മെന്റ് നടക്കും. പ്രധാന അലോട്ട്മെന്റ് ജൂലൈ ഒന്നിന് അവസാനിപ്പിക്കും. അഞ്ചിന് ക്ലാസ് തുടങ്ങും.
എസ്എസ്എല്‍സി/ പത്താം ക്ലാസ് തുല്യതാപരീക്ഷയില്‍ ഉപരിപഠന യോഗ്യത നേടിയവരെയും ഐസിഎസ്സി, സിബിഎസ്ഇ സിലബസില്‍ പഠിച്ചവരെയും മുഖ്യഅലോട്ട്‌മെന്റില്‍ പരിഗണിക്കും. ഒരാള്‍ക്ക് ഒന്നിലധികം ജില്ലകളില്‍ അപേക്ഷ നല്‍കാവുന്നതാണ്. ഇതിനായി ഒരോ ജില്ലകളിലും വ്യത്യസ്ത അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.
www.admission.dge.kerala.gov.in ല്‍ കാന്‍ഡിഡേറ്റ് ലോഗിന്‍ ചെയ്ത് Apply Online ലിങ്കിലൂടെ നേരിട്ട് അപേക്ഷ സമര്‍പ്പിക്കാനാകും. അപേക്ഷ നല്‍കാന്‍ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ കംപ്യൂട്ടര്‍ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്താം.
എയ്ഡഡ് ഹയര്‍സെക്കന്‍ഡറി (വൊക്കേഷണല്‍) സ്‌കൂളുകളിലെ മാനേജ്മെന്റ് ക്വോട്ട(20 ശതമാനം ) പ്രവേശനം അതത് മാനേജ്മെന്റുകളാണ് നടത്തുന്നത്. ഇതിനായി സ്‌കൂളുകളില്‍ നിന്ന് ലഭിക്കുന്ന പ്രത്യേക അപേക്ഷ പൂരിപ്പിച്ച് നല്‍കുകയും വേണം.
https://www.facebook.com/Malayalivartha