കേരള സര്‍വകലാശാലയില്‍ ബിരുദ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് വെബ്‌സൈറ്റില്‍ ഇന്ന് പ്രസിദ്ധീകരിക്കും... ഓപ്ഷനുകള്‍ ചേര്‍ക്കുന്നതിനും പുനക്രമീകരിക്കുന്നതിനും 23വരെ അവസരം, ഒന്നാം അലോട്ട്‌മെന്റ് 24ന് പ്രസിദ്ധീകരിക്കും

കേരള സര്‍വകലാശാലയില്‍ ബിരുദ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് https://admissions.keralauniversity.ac.in/ വെബ്‌സൈറ്റില്‍ ഇന്ന് പ്രസിദ്ധീകരിക്കും. ഇത് പരിശോധിച്ച് ഓപ്ഷനുകള്‍ ചേര്‍ക്കുന്നതിനും പുനക്രമീകരിക്കുന്നതിനും 23വരെ അവസരമുണ്ടായിരിക്കും.
ട്രയല്‍ അലോട്ട്‌മെന്റ് ലഭിച്ചതിനാല്‍ മാത്രം പ്രവേശനം ലഭിക്കണമെന്നില്ല. ഒന്നാം അലോട്ട്‌മെന്റ് 24ന് പ്രസിദ്ധീകരിക്കും. വിവരങ്ങള്‍ വെബ്‌സൈറ്റില്‍.
ഒന്നു മുതല്‍ ആറുവരെ സെമസ്റ്റര്‍ എം.സി.എ. (സപ്ലിമെന്ററി2017-2019 അഡ്മിഷന്‍, 2015 സ്‌കീം), ജൂലായ് 2023 പരീക്ഷയുടെ രജിസ്ട്രേഷന്‍ 21ന് തുടങ്ങും. പിഴയില്ലാതെ 29 വരെയും 150 രൂപ പിഴയോടെ ജൂലായ് 3വരെയും 400 രൂപ പിഴയോടെ ജൂലായ് 5വരെയും അപേക്ഷിക്കാം.
26ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ എം. ബി .എ (ഫുള്‍ടൈം (യു. ഐ. എം ഉള്‍പ്പെടെ)/ (ട്രാവല്‍ ആന്‍ഡ് ടൂറിസം) ഇന്റേണ്‍ഷിപ്പ് കോംപ്രിഹെന്‍സിവ് വൈവ വോസി പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ഐ.യു.സി.ജി.ജി.റ്റി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ബയോടെക്നോളജി മാര്‍ച്ചില്‍ നടത്തിയ പി.ജി. ഡിപ്ലോമ ഇന്‍ മോളിക്യുലാര്‍ ഡയഗ്നോസ്റ്റിക്‌സ് 2022-23 ബാച്ചിന്റെ (സി.എസ്.എസ്) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റര്‍ ബി.എസ് സി / ബി കോം ഏപ്രില്‍ 2023 ന്യൂ ജനറേഷന്‍ ഡബിള്‍ മെയിന്‍ ഡിഗ്രി (2021 അഡ്മിഷന്‍ റെഗുലര്‍, 2020 അഡ്മിഷന്‍ ഇംപ്രൂവ്മെന്റ് /സപ്ലിമെന്ററി) പ്രാക്ടിക്കല്‍ പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു.
കേരളസര്‍വകലാശാലയുടെ കീഴിലുള്ള കോളേജുകളില്‍ അഞ്ചാം സെമസ്റ്ററിലേക്ക് ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് (സി.ബി.സി.എസ്.എസ്) കോളേജ് മാറ്റത്തിനായി അപേക്ഷിക്കാം. കോളേജ് മാറ്റം ഗവണ്‍മെന്റ് / എയ്ഡഡ് കോളേജുകള്‍ തമ്മിലും, സ്വാശ്രയ കോളേജുകള്‍ തമ്മിലും, യു.ഐ.റ്റി സെന്ററുകള്‍ തമ്മിലും അനുവദിക്കും.
പൂരിപ്പിച്ച അപേക്ഷയോടൊപ്പം + 2 അല്ലെങ്കില്‍ തത്തുല്യ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ് സഹിതം പഠിക്കുന്ന കോളേജിലെ പ്രിന്‍സിപ്പാളിന്റെ ശുപര്‍ശയോടൊപ്പം 1050 രൂപ ഫീസ് അടച്ചു ചേരാന്‍ പോകുന്ന കോളേജില്‍ ജൂലായ് 7നകം നല്‍കണം. തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ 1575 രൂപ കൂടി അടയ്ക്കണം. അപേക്ഷ തപാലില്‍ ജൂലായ് 12നകം ലഭിക്കണം. വിവരങ്ങള്‍ വെബ്‌സൈറ്റില്‍ www.keralauniversity.ac.in .നിശ്ചിത തിയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ നിരസിക്കും.
"
https://www.facebook.com/Malayalivartha