കെ ടെറ്റ് പരീക്ഷയ്ക്കുള്ള അപേക്ഷാ തീയതി നീട്ടി.... ജനുവരി 12 രാവിലെ പത്ത് മണി വരെ അപേക്ഷകൾ സമർപ്പിക്കാം.

കെ ടെറ്റ് പരീക്ഷയ്ക്കുള്ള അപേക്ഷാ തീയതി നീട്ടി. പുതിയ അറിയിപ്പ് പ്രകാരം ജനുവരി 12 രാവിലെ പത്ത് മണി വരെ അപേക്ഷകൾ സമർപ്പിക്കാം. ജനുവരി ഏഴ് വരെ നീട്ടിനൽകിയത് വീണ്ടും ദീഘിപ്പിച്ചു.
അപേക്ഷകർ ഒന്നിച്ച് എത്തിയതോടെ കഴിഞ്ഞ ദിവസം സൈറ്റ് ഹാങ് ആവുന്നതായി പരാതി ഉയർന്നിരുന്നു. പല തവണ ശ്രമിച്ചപ്പോഴാണ് രജിസ്ട്രേഷൻ പൂർത്തിയാക്കാൻ സാധിച്ചത് എന്നും ചൂണ്ടികാട്ടിയിരുന്നു. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റായ ktet.kerala.gov.in സന്ദർശിക്കുക. അപേക്ഷ സമർപ്പിച്ചവർക്ക് തിരുത്തലുകൾക്കും ഈ അവസരം ഉപയോഗിക്കാവുന്നതാണ്.
https://www.facebook.com/Malayalivartha


























