ഹയര്‍ സെക്കന്‍ഡറി പ്രവേശനം നേടിയവരില്‍ സ്‌കൂള്‍വിഷയ കോംബിനേഷന്‍ മാറ്റത്തിനായി അപേക്ഷിച്ചവര്‍ക്കുള്ള ട്രാന്‍സ്ഫര്‍ അലോട്‌മെന്റ് ആഗസ്റ്റ് 2 ന് രാവിലെ 10 മുതല്‍...

ഹയര്‍ സെക്കന്‍ഡറി പ്രവേശനം നേടിയവരില്‍ സ്‌കൂള്‍വിഷയ കോംബിനേഷന്‍ മാറ്റത്തിനായി അപേക്ഷിച്ചവര്‍ക്കുള്ള ട്രാന്‍സ്ഫര്‍ അലോട്‌മെന്റ് ആഗസ്റ്റ് 2 ന് രാവിലെ 10 മുതല്‍ പ്രവേശനം സാധ്യമാകും വിധം പ്രവേശന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.
പുതിയ അലോട്‌മെന്റ് അനുസരിച്ച് ആഗസ്റ്റ് രണ്ടിനും മൂന്നിനുമാണ് പുനഃപ്രവേശനം നേടേണ്ടത്. സ്‌കൂള്‍ മാറ്റം അനുവദിച്ചവര്‍ നിര്‍ബന്ധമായും പുതിയ സ്‌കൂളിലേക്കു മാറണം. 49,800 പേരാണ് ട്രാന്‍സ്ഫര്‍ അലോട്‌മെന്റിനായി അപേക്ഷിച്ചിരിക്കുന്നത്. വടക്കന്‍ ജില്ലകളില്‍ അധികമായി അനുവദിച്ച 97 താല്‍ക്കാലിക ബാച്ചുകള്‍ അടക്കം പരിഗണിച്ചാണ് ട്രാന്‍സ്ഫര്‍ അലോട്‌മെന്റ് അനുവദിക്കുക.
മൂന്നാം സപ്ലിമെന്ററി അലോട്‌മെന്റിനായി ശേഷിക്കുന്ന ഒഴിവുകള്‍ അടക്കമുള്ള വിവരങ്ങള്‍ ആഗസ്റ്റ് മൂന്നിന് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.
"
https://www.facebook.com/Malayalivartha