സെൻട്രൽ ബോർഡ് ഓഫ് സെക്കണ്ടറി എഡ്യുക്കേഷൻ നടത്തുന്ന ഇരുപത്തിയൊന്നാമത് സിടെറ്റ് പരീക്ഷ ഫെബ്രുവരിയിൽ

സെൻട്രൽ ബോർഡ് ഓഫ് സെക്കണ്ടറി എഡ്യുക്കേഷൻ നടത്തുന്ന ഇരുപത്തിയൊന്നാമത് സിടെറ്റ് പരീക്ഷ 2026 ഫെബ്രുവരി എട്ടിന്. പേപ്പർ I, പേപ്പർ II എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലാണ് പരീക്ഷ നടത്തും.
രാജ്യത്തെ 132 നഗരങ്ങളിൽ ഇരുപത് ഭാഷയിലാണ് പരീക്ഷ നടത്തുക. മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളാണ് സിടെറ്റ് പരീക്ഷയ്ക്കുണ്ടാവുക. ഒരു മാർക്കുവീതമുള്ള ചോദ്യങ്ങൾക്ക് നെഗറ്റീവ് മാർക്കുണ്ടാവില്ല. നിലവിൽ പരീക്ഷാതിയതി മാത്രമേ അറിയിച്ചിട്ടുള്ളു അപേക്ഷ നടപടികൾ തുടങ്ങിയിട്ടില്ല.
ഒന്നു മുതൽ അഞ്ചാം ക്ലാസ് വരെ പഠിപ്പിക്കാനുള്ള യോഗ്യതയ്ക്കാണ് സിടെറ്റ് പേപ്പർ I. ആറ് മുതൽ എട്ട് വരെ പഠിപ്പിക്കാൻ പേപ്പർ II വിജയിക്കണം. പരീക്ഷയുടെ സിലബസ്, ഭാഷ, യോഗ്യത, ഫീസ്, പ്രധാനപ്പെട്ട തിയതികൾ തുടങ്ങിയ ഉൾപ്പെടുത്തി വിശദമായ അറിയിപ്പ് പിന്നീട് നൽകുന്നതാണ്.
"
https://www.facebook.com/Malayalivartha























