സഞ്‌ജയ് ദത്ത് പുനപരിശോധനാ ഹര്‍ജി നല്‍കും

സുപ്രീം കോടതിവിധിച്ച അഞ്ച് വര്‍ഷത്തെ തടവുശിക്ഷയില്‍ പുനപരിശോധനാ ഹര്‍ജി നല്‍കില്ലെന്ന സഞ്‌ജയ് ദത്തിന്റെ പ്രസ്‌താവന പാഴ്‌വാക്കായി. പുനപരിശോധനാ ഹര്‍ജിക്കുള്ള ഒരുക്കത്തിലാണ് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ എന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ഹര്‍ജി സമര്‍പ്പിക്കും എന്നാണ് അറിയുന്നത്. വിധി പ്രസ്‌താവന വന്ന് 30 ദിവസത്തിനകം പുനപരിശോധനാ ഹര്‍ജി നല്‍കണമെന്നാണ് നിയമം. മുന്‍പ് കേസ് പരിഗണിച്ച ബെഞ്ച് തന്നെയാണ് പുനപരിശോധനാ ഹര്‍ജിയും പരിശോധിക്കുക. എന്തായാലും മാധ്യമങ്ങള്‍ക്കു മുന്നില്‍ വന്ന് പൊട്ടിക്കരഞ്ഞതും ശിക്ഷ അനുഭവിക്കുമെന്നു പറഞ്ഞതും, ഹര്‍ജി നല്‍കില്ലെന്നു പറഞ്ഞതും ചരിത്രമായി. 1993 ലെ മുംബൈ സ്‌ഫേടക്കേസില്‍ അനധികൃതമായി തോക്ക് കൈവശം വെച്ചതിനാണ് സുപ്രീം കോടതി സഞ്‌ജയ് ദത്തിനെ 5 വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്.
https://www.facebook.com/Malayalivartha