സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിക്കേസ്: അര്‍ജുന്‍ രാംപാലിനെ ചോദ്യം ചെയ്തു

ബോളിവുഡ് നടന്‍ സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിക്കേസില്‍ നടന്‍ അര്‍ജുന്‍ രാംപാലിനെ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്തു.
അര്‍ജുന്‍ രാംപാലിന്റെ ജീവിതപങ്കാളിയും ദക്ഷിണാഫ്രിക്കന്‍ സ്വദേശിയുമായ നടി ഗബ്രിയേലയെ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ചോദ്യം ചെയ്തിരുന്നു.
നടന്റെ സുഹൃത്തും ഓസ്‌ട്രേലിയന്‍ പൗരനുമായ പോള്‍ ഗിയാഡിനെ അറസ്റ്റ് ചെയ്തു.
മുംബൈയിലും പുണെയിലുമായി 2 ലഹരിക്കേസില്‍ ഇവരുടെ സഹോദരനെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണിത്.
രാംപാലിന്റെ ഫ്‌ലാറ്റില്‍ നിന്നു നേരത്തെ ചെറിയ അളവില്‍ ലഹരിവസ്തുക്കള്‍ എന്‍സിബി കണ്ടെടുത്തിരുന്നു.
നടനുമായി അടുത്ത ബന്ധമുള്ള ഏതാനുംപേരെ വരുംദിവസങ്ങളില്‍ ചോദ്യം ചെയ്‌തേക്കും.
https://www.facebook.com/Malayalivartha

























