പ്രശസ്ത ഗായിക ഉഷ ഉതുപ്പിന്റെ ഭര്‍ത്താവ് ജാനി ചാക്കോ ഉതുപ്പ് അന്തരിച്ചു...
പ്രശസ്ത ഗായിക ഉഷ ഉതുപ്പിന്റെ ഭര്‍ത്താവ് ജാനി ചാക്കോ ഉതുപ്പ് (78) അന്തരിച്ചു. ഇന്നലെ കൊല്‍ക്കത്തയില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. ടിവി കാണുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഹൃദയാഘാതമാണ് മരണ കാരണം. സംസ്‌കാരം ഇന്ന് നടക്കുമെന്ന് കുടുംബ വൃത്തങ്ങള്‍ .
അതേസമയം ചരിത്രപ്രസിദ്ധമായ കൊല്‍ക്കത്തയിലെ ട്രിന്‍കാസില്‍ വെച്ചാണ് ഉഷ ഉതുപ്പും ചാക്കോ ഉതുപ്പും ആദ്യമായി കണ്ടുമുട്ടിയത്.
1969ല്‍ കൊല്‍ക്കത്തയിലെ നിശാക്ലബ്ബുകളില്‍ പാടുന്ന കാലത്താണ് ഉഷയുമായി ജാനി പരിചയത്തിലാകുന്നത്. പിന്നീട് സൗഹൃദം പ്രണയത്തിലേക്ക് എത്തി. രണ്ട് വര്‍ഷത്തിന് ശേഷം 1971-ലാണ് വിവാഹം കഴിച്ചത്. പിന്നീട് ഇവര്‍ കൊച്ചിയിലേക്ക് താമസം മാറ്റി. സണ്ണി ഉതുപ്പ്, അഞ്ജലി ഉതുപ്പ് എന്നിവരാണ് മക്കള്‍.
https://www.facebook.com/Malayalivartha