Widgets Magazine
13
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമാകാന്‍ സാധ്യത...


ശുഭാംശു ശുക്‌ള ചൊവ്വാഴ്ച വൈകുന്നേരം ഭൂമിയില്‍ തിരിച്ചെത്തും... അമേരിക്കയില്‍ കാലിഫോര്‍ണിയയ്ക്ക് സമീപമുള്ള തീരത്ത് പസഫിക് സമുദ്രത്തിലാണ് ശുഭാംശുവും സംഘവും യാത്ര ചെയ്യുന്ന ഡ്രാഗണ്‍ പേടകം പതിക്കുക


'മെയ് ഡേ' ‘മേയ് ഡേ.. ഒടുവിൽ ദിവസങ്ങൾ ഇത്രയും കഴിഞ്ഞിട്ടും വീണ്ടും വിമാനാപകടം ചർച്ചയാവാൻ കാരണം..വിമാനാപകടത്തിന്റ നാൾ വഴികളിലൂടെ ഒന്ന് സഞ്ചരിച്ചു നോക്കാം ..


ഇറാനില്‍ അമേരിക്ക ആക്രമിച്ച് തകര്‍ത്ത ആണവ കേന്ദ്രങ്ങളില്‍, ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയം.. ഇസ്രായേലിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ പ്രഥമ റിപ്പോര്‍ട്ടിലാണ് , നടുക്കുന്ന വിവരങ്ങൾ..


ആർ. ബിന്ദു ഒറ്റപ്പെട്ടു... സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മന്ത്രിയെ വിളിച്ചുവരുത്തി, ശ്രദ്ധയോടെ നീങ്ങാൻ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്...കീം പരീക്ഷണം പാളിയതോടെ സഹമന്ത്രിമാരും മന്ത്രി ബിന്ദുവിനെ കൈവിട്ട മട്ടാണ്..

മമ്മൂട്ടിക്കും മോഹന്‍ലാലിനും മുകളില്‍ നിന്ന് മലയാള സിനിമ ഭരിക്കും മുമ്പ്, ദിലീപിനെ ഒതുക്കാൻ കോക്കസ് ഉണ്ടായി...

16 SEPTEMBER 2024 04:02 PM IST
മലയാളി വാര്‍ത്ത

മിമിക്രിയിൽ തുടങ്ങി സഹസംവിധായകനായി പിന്നീട് സൂപ്പർ താരമായി വളർന്ന് താരമാണ് ദിലീപ്. അവസാനം മലയാള സിനിമയെ സമ്പൂര്‍ണ്ണമായി നിയന്ത്രിക്കാന്‍ കഴിയുന്ന രീതിയില്‍ ഒരു പവര്‍ ഗ്രുപ്പിലെ അംഗമായി തന്നെ മാറി. ജനപ്രിയനായകൻ എന്ന നിലയിൽ വളരെ അംഗീകാരമുള്ള നടനായിരുന്നു ദിലീപ് .. നടിയെ ആക്രമിച്ചകേസ് വരുന്നതിനു മുൻപ് ഇറങ്ങിയ ദിലീപ് സിനിമകളെല്ലാം ഹിറ്റായി. മഞ്ജു വാര്യരെ ഡിവോഴ്സ് ചെയ്തപ്പോഴും കാവ്യാ യെ വിവാഹം കഴിച്ചപ്പോഴുമെല്ലാം പ്രേക്ഷകർ ദിലീപിന്റെ കൂടെത്തന്നെ നിന്നു, എന്നാൽ നടി ആക്രമണക്കേസിൽ ദിലീപ് ആരോപണവിധേയനായതോടെ കാറ്റ് കാറ്റ് മാറി വീശി. ഇതിനിടെ ദിലീപിനെ സിനമാ രംഗത്ത് നിന്നും ഒതുക്കാന്‍ താരങ്ങളുടെ ഇടയില്‍ നിന്ന് തന്നെ ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും പ്രൊഡക്ഷൻ കണ്‍ട്രോളർ രാജന്‍ മണക്കാട് വെളിപ്പെടുത്തുന്നു.

പഞ്ചാബിഹൗസ് എന്ന് ചിത്രം എടുക്കുമ്പോള്‍ ദിലീപ് ഒന്നുമല്ല. എന്നാല്‍ ആ കഥാപാത്രം ജനങ്ങള്‍ക്ക് നല്ല രീതിയില്‍ ഇഷ്ടപ്പെട്ടു. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു കഥാപാത്രം ചെയ്യാന്‍ ദിലീപിനേക്കാള്‍ ഉചിതമായി ആളുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.

ചിത്രത്തില്‍ വളരെ രസകരമായിട്ട് അദ്ദേഹം അഭിനയിച്ചു. ദിലീപിനെകൊണ്ട് മാത്രമേ ആ കാഥാപാത്രം ചെയ്യാന്‍ സാധിക്കുമെന്ന് തോന്നുന്നു. ഹരിശ്രി അശോകന്‍, ജനാർദ്ദന്‍ തുടങ്ങിയവരൊക്കെ മികച്ച പ്രകടനം കാഴ്ചവെച്ചു. ഇവരൊക്കെ കയ്യില്‍ നിന്നും ഇടും. അങ്ങനെ ഇടുന്നുണ്ടെങ്കില്‍ അത് ഓവർ ആകില്ല. അത് സംവിധായകർക്കും ഉറപ്പായിരുന്നു. കോടിക്കണക്കിന് രൂപയാണ് അന്ന് ആ ചിത്രം ഉണ്ടാക്കിയത്. അതില്‍ നിന്നും കിട്ടിയ ലാഭം കൊണ്ടാണ് ഇളമുറത്തമ്പുരാന്റെ നിർമ്മാതാവ് രക്ഷപ്പെട്ടത്. അതായത് പഞ്ചാബിഹൗസിന്റെ കളക്ഷനിലൂടെ അദ്ദേഹം രക്ഷപ്പെട്ടു. അതില്ലായിരുന്നെങ്കില്‍ നിർമ്മാതാവ് കഷ്ടപ്പെട്ടു പോയേനെയെന്നും രാജന്‍ മണക്കാട് വ്യക്തമാക്കുന്നു.

 

 

ഇന്നും ദിലീപിന് കൊടുക്കുന്ന കഥാപാത്രങ്ങള്‍ അദ്ദേഹത്തിന് ചെയ്യാന്‍ കഴിയുന്നത് തന്നെയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പൊലീസ് കഥാപാത്രമൊക്കെ അദ്ദേഹത്തിന് യോജിച്ചെന്ന് വരില്ല. എന്നാല്‍ പൃഥ്വിരാജിനെ കണ്ടാല്‍ അതുണ്ട്. ദിലീപ് സെലക്ട് ചെയ്യുന്ന സിനിമകള്‍ തനിക്ക് പ്രകടനം നടത്താന് സാധിക്കുന്ന സിനിമകളാണ്. ഒരോ സിനിമകളും അതിന് ഉദാഹരണമാണ്. കൊടുക്കുന്ന കഥാപാത്രം അദ്ദേഹം വ്യത്തിക്ക് ചെയ്യും. ദിലീപിനെ സംബന്ധിച്ച് പുള്ളി തെറ്റ് ചെയിതിട്ടുണ്ടോ ഇല്ലോ എന്നുള്ളത് നമുക്ക് വ്യക്തല്ല. പക്ഷെ ചില ചില കാര്യങ്ങള്‍ അദ്ദേഹത്തിലേക്ക് പോയി.

 

 

അതുകൊണ്ടാണ് അയാളെ എല്ലാവരും കുറ്റക്കാരനാണ് കാണുന്നത്. അത് സിനിമാ കരിയറിനെ നല്ല രീതിയില്‍ ബാധിച്ചു. ദിലീപ് അസിറ്റന്റ് ഡയറക്ടറായിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്ന് കണ്ട ദിലീപിനെ തന്നെയാണ് ഞാന്‍ ഇന്നും കാണുന്നത്. നമ്മളെയൊക്കെ അദ്ദേഹം ഓർമ്മിക്കും. ആ ഒരു പ്രശ്നം ഇല്ലായിരുന്നെങ്കില്‍ ദിലീപ് മമ്മൂട്ടിക്കും മോഹന്‍ലാലിനും മുകളില്‍ നിന്ന് മലയാള സിനിമ ഭരിച്ചേനെ. അദ്ദേഹത്തെ ഒതുക്കാന്‍ ഒരു കോക്കസ് ഉണ്ടായിരുന്നുവെന്നാണ് ഞാന്‍ മനസ്സിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

 

അതിനിടെ ദിലീപിന് ഇനി അങ്ങോട്ട് നിർണായക ദിനങ്ങളാണ്. കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിന്‍റെ വാദം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. അവസാന സാക്ഷിയായ അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിൻ്റെ വിസ്താരം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പൂർത്തീകരിക്കുകയായിരുന്നു. ആകെ 261 സാക്ഷികളെയാണ് കേസില്‍ ഇതുവരെ വിസ്തരിച്ചത്. നവംബറില്‍ കേസില്‍ വിധിയുണ്ടാകുമെന്നാണ് സൂചന. ഇനി പ്രതികള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ ഈ മാസം 26 മുതല്‍ അവസരം നല്‍കും. ക്രിമിനല്‍ നടപടിച്ചട്ടം 313 പ്രകാരം പ്രതിഭാഗത്തിന് പറയാനുള്ളതു കൂടി കേട്ട ശേഷം നവംബറില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ഹണി എം വര്‍ഗീസ് വിധി പറഞ്ഞേക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആര്യവൈദ്യശാലാ ട്രസ്റ്റ് ബോര്‍ഡ് അംഗവും സ്‌പെ ഷ്യല്‍ കണ്‍സള്‍ട്ടന്റുമായ പി രാഘവവാരിയര്‍  (38 minutes ago)

ബ്രേക്കിന് പകരം ആക്സിലറേറ്റര്‍ ചവിട്ടിയതു മൂലമെന്ന് പ്രാഥമിക നിഗമനം..?  (39 minutes ago)

ബോംബ് ഭീഷണി സന്ദേശം ലഭിച്ചത് തമ്പാനൂര്‍ സ്റ്റേഷനില്‍ നിന്ന്....  (47 minutes ago)

സ്വകാര്യ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ജീവനക്കാരി  (1 hour ago)

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച 'അസ്ത്ര' മിസൈലിന്റെ പരീക്ഷണം വിജയകരം...  (1 hour ago)

സഹകരണ ബാങ്ക് സെക്രട്ടറിയെ മരിച്ച നിലയില്‍ ...  (1 hour ago)

ഗോള്‍വേട്ട തുടര്‍ന്ന് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി  (1 hour ago)

കലാശപ്പോരിനൊരുങ്ങി... വിംബ്ള്‍ഡണ്‍ സെന്റര്‍ കോര്‍ട്ടില്‍ റാക്കറ്റുമായിറങ്ങും അല്‍ക്കാരിസും സിന്നറും  (2 hours ago)

മരക്കൊമ്പ് ഒടിഞ്ഞുവീണ് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു.  (2 hours ago)

കേരളത്തിന്റെ എ.എം.ആര്‍. പ്രവര്‍ത്തനം ആഗോള ശ്രദ്ധയില്‍  (2 hours ago)

ആറന്മുള ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക്  (2 hours ago)

ബിജെപി നേതാവ് സി സദാനന്ദന്‍ രാജ്യസഭയിലേക്ക്....  (3 hours ago)

രാജരാജേശ്വര ക്ഷേത്രത്തിലെത്തി പൊന്നിന്‍കുടംവെച്ച് വണങ്ങി  (3 hours ago)

ഇന്നലെ രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ പൊലീസ്  (3 hours ago)

19 ന് ഭാര്യയുടെ പ്രസവത്തിനായി നാട്ടിൽ വരാനിരുന്ന ഡോക്ടർ..! വെക്യുറോണിയം ശരീരത്തിൽ കുത്തിക്കയറ്റി മരിച്ചു..!  (3 hours ago)

Malayali Vartha Recommends