മോചനദ്രവ്യമായി രണ്ടു കോടി നല്‍കിയില്ലെങ്കില്‍...നടന്‍ സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി....
നടന്‍ സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി. മോചനദ്രവ്യമായി രണ്ടു കോടി നല്‍കിയില്ലെങ്കില്‍ നടനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മുംബൈ ട്രാഫിക് കണ്‍ട്രോളിന് അജ്ഞാത സന്ദേശം ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി . ഭീഷണിപ്പെടുത്തല്‍, വധഭീഷണി തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
കഴിഞ്ഞ ദിവസം, കൊലപ്പെട്ട മഹാരാഷ്ട്ര മന്ത്രി ബാബ സിദ്ദിഖിയുടെ മകനും എംഎല്‍എയുമായ സീഷന്‍ സിദ്ദിഖിക്കിനും നടന്‍ സല്‍മാന്‍ ഖാനും നേരെ വധ ഭീഷണി ഉയര്‍ത്തിയ സംഭവത്തില്‍ 20-വയസുകാരനെ അറസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. മുംബൈ പൊലീസ് നോയിഡയില്‍വെച്ചാണ് ഗുര്‍ഫാന്‍ ഖാന്‍ എന്നയാളെ കസ്റ്റഡിയിലെടുത്തത്. പണം നല്‍കിയില്ലെങ്കില്‍ സല്‍മാന്‍ ഖാനെയും സീഷനെയും കൊലപ്പെടുത്തുമെന്ന് പറഞ്ഞ് സീഷന്‍ സിദ്ദിഖിയുടെ ഓഫീസിലേക്ക് ഭീഷണി സന്ദേശം അയച്ചിരുന്നു. തുടര്‍ന്ന് ഓഫീസ് ജീവനക്കാരന്‍ നല്‍കിയ പരാതിയില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. അഞ്ച് കോടിരൂപ ആവശ്യപ്പെട്ടായിരുന്നു ഭീഷണി സന്ദേശം.
നേരത്തെ ലോറന്‍സ് ബിഷ്‌ണോയിയുടെ സഘത്തില്‍ നിന്നും സല്‍മാന്‍ ഖാന് വധഭീഷണി ഉണ്ടായിരുന്നു. തുടര്‍ന്ന് മുംബൈ പൊലീസ് താരത്തിന്റെ സുരക്ഷ ശക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha