ഫാത്തിമയെ ഇനി വിജയ് പഠിപ്പിക്കും

ഹയര്‍സെക്കണ്ടറി പരീക്ഷയില്‍ മികച്ച വിജയം കൈവരിച്ചിട്ടും ഉന്നത വിദ്യാഭ്യാസത്തിനായി പോകാന്‍ കഴിയാതിരുന്ന ഫാത്തിമയ്ക്ക് ഇനി വിജയ്‌യുടെ കൈത്താങ്ങ്. ഫാത്തിമയ്ക്ക് എല്ലാവിധ സഹായങ്ങളും ചെയ്തുകൊടുക്കാനാണ് വിജയ് യുടെ തീരുമാനം. ചെന്നൈയിലെ മീനാക്ഷി എന്‍ജിനിയറിങ്ങ് കൊളേജില്‍ ഫാത്തിമയുടെ മുഴുവന്‍ കോഴ്‌സ് ഫീസും വിജയ് അടച്ച് തീര്‍ക്കുകയും ചെയ്തു.
ഫാത്തിമയുടെ കുടുംബവുമൊത്ത് വിജയ് നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പുറത്തായതോടെയാണ് സംഭവം ആരാധകരും മാധ്യമങ്ങളും അറിയുന്നത്.
ഉന്നത വിജയം നേടിയ ഫാത്തിമയ്ക്ക് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പ്രത്യേകമായുള്ള എഞ്ചിനിയറിങ് ബിരുദ കോഴ്‌സ് ആയിരുന്നു സ്വപ്നത്തില്‍ ഉണ്ടായിരുന്നത്. സാമ്പത്തികസഹായം ആവശ്യപ്പെട്ട് പലസ്ഥലങ്ങളില്‍ ചെന്നെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെയാണ് ഫാത്തിമ്മയുടെ വിഷമം ഇളയദളപതി വിജയ്‌യുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഉടന്‍ തന്നെ വേണ്ട സഹായവും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha