ഫയര്‍മാന് ഒരു കോടിയുടെ സെറ്റ്

മമ്മൂട്ടിയുടെ ക്രിസ്തുമസ് ചിത്രം ഫയര്‍മാന് ഒരു കോടിയുടെ സെറ്റ്. പാലക്കാട് കിന്‍ഫ്രയിലാണ് കൂറ്റന്‍ സെറ്റ് ഒരുക്കിയിരിക്കുന്നത്. പെട്രോള്‍ പമ്പ്, കൂറ്റന്‍ ടാങ്കര്‍ എന്നിവയിട്ടാണ് സെറ്റ് മനോഹരമാക്കിയത്. കൂറ്റന്‍ ടാങ്കര്‍ ലോറി അപകടത്തതില്‍ പെട്ട് തീപിടിക്കുന്നതാണ് സീന്‍. ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന ഫയര്‍മാന് ബോബാനാണ് കലാസംവിധാനം നിര്‍വഹിക്കുന്നത്. ഇതിന് പുറമെ ഫാക്ടറി ഉള്‍പ്പെടെ പല സെറ്റുകളും ഈ ചിത്രത്തിനായി ഒരുക്കിയിട്ടുണ്ട്. നൈല ഇഷയാണ് നായിക.
ഫയര്‍മാന്‍ ഒരു മിഷന്‍ സിനിമയാണ്. മലയാളത്തില്‍ ഇതുവരെ ഫയര്‍മാന്‍മാരുടെ കഥ സിനിമയായിട്ടില്ല. അതിനുള്ള ശ്രമമാണ് ഈ ചിത്രം. ഗ്യാലക്‌സി ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീലാണ് ചിത്രം നിര്‍മിക്കുന്നത്. ഉണ്ണി മുകുന്ദന്‍ മറ്റൊരു പ്രധാന വേഷത്തിലഭിനയിക്കുന്നു. മലയാള സിനിമയില്‍ ഇത്രയും തുക മുടക്കി സെറ്റിടുന്നത് ആദ്യമായാണ്. ഒരു കോടി രൂപയ്ക്ക് ചെറിയ ഒരു സിനിമ ചെയ്യാം. എന്നാല്‍ സൂപ്പര്‍സ്റ്റാര്‍ പടം ആയതുകൊണ്ടാണ് ഇത്രയും മുതല്‍മുടക്കി സെറ്റിടാന്‍ നിര്‍മാതാവ് തയ്യാറായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha