ലോക സിനിമ പ്രേമികളെ ആവേശം കൊള്ളിച്ചുകൊണ്ട് 91 - മത് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനം ആരംഭിച്ചു ; റജീന കിങ് മികച്ച സഹനടി

ലോകം കാത്തിരിക്കുന്ന തൊണ്ണൂറ്റിഒന്നാമത് ഓസ്‌ക്കാർ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഹോളിവുഡിൽ ആരംഭിച്ചു. മികച്ച സഹനടിക്കുള്ള പുരസ്‌കാരമാണ് ഓസ്‌കര്‍ വേദിയില്‍ ആദ്യം പ്രഖ്യാപിച്ചത്. റജീന കിങ്ങാണ് ഇത്തവണ മികച്ച സഹനടിക്കുള്ള പുരസ്‌കാരം കരസ്ഥമാക്കിയിരിക്കുന്നത് .
ഇഫ് ബീല്‍ സ്ട്രീറ്റ് കുഡ് ടോക്ക്’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് റജീന അവാര്‍ഡ് സ്വന്തമാക്കിയത്. അവാര്‍ഡ്ദാന ചടങ്ങുകള്‍ക്ക് ലോസ് ആഞ്ജലീസിലെ ഡോള്‍ബി തീയറ്ററിലാണ് അക്കാദമി പുരസ്‌കാരങ്ങള്‍ എന്നറിയപ്പെടുന്ന ഓസ്‌കറിന്റെ പതിപ്പുകൾ അരങ്ങേറുന്നത്.
മികച്ച വസ്‌ത്രാലങ്കാരത്തിനുള്ള പുരസ്‌കാരം ബ്ലാക്ക് പാന്തര്‍ സ്വന്തമാക്കി. ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച ഡോക്യുമെന്ററി (ഫീച്ചര്‍) വിഭാഗത്തില്‍ ‘ഫ്രീ സോളോ’ ആണ് പുരസ്‌കാരം നേടിയത്. അമേരിക്കന്‍ ഡോക്യുമെന്ററിയാണ് ഫ്രീ സോളോ.
അവതാരകന്‍ ഇല്ലാതെയാണ് ഇത്തവണ ഓസ്‌കര്‍ പ്രഖ്യാപനം നടക്കുന്നത് എന്ന പ്രത്യേകതയുണ്ട്.അവതാരകനായി തെരഞ്ഞെടുത്ത കൊമേഡിയന്‍ കെവിന്‍ ഹാര്‍ട്ട് ലൈംഗിക ന്യൂനപക്ഷങ്ങളെ അപമാനിക്കുന്ന തരത്തില്‍ നടത്തിയ പരാമര്‍ശങ്ങളെത്തുടര്‍ന്ന് വലിയ പ്രതിഷേധം നേരിടുന്നു.
തുടര്‍ന്ന് കെവിന്‍ പിന്മാറുകയായിരുന്നു. ഏറ്റവും നിറംകുറഞ്ഞ ഓസ്‌ക്കര്‍ ഒറ്റ അവതാരകന്‍ എന്ന പതിവ് മാറ്റിയാണ് ഇക്കുറി അരങ്ങേറുന്നത്. ഇത് ചരിത്രത്തില്‍ മൂന്നാം തവണയാണ് ഒഫിഷ്യല്‍ ഹോസ്റ്റില്ലാതെ പുരസ്‌കാരദാന ചടങ്ങ് നടക്കുന്നത്.
ഇതിന് പുറമെ മികച്ച സംഗീതത്തിനുള്ള നോമിനേഷന്‍ ലഭിച്ച അഞ്ച് ചിത്രങ്ങളുടെയും അവതരണം ഉണ്ടാകും.
പത്ത് നോമിനേഷനുകള്‍ വീതം ലഭിച്ച റോമയും ദി ഫേവറിറ്റുമാണ് ഓസ്‌ക്കറില്‍ നിറഞ്ഞുനില്‍ക്കുന്നത്.
ചരിത്രത്തിലാദ്യമായി ഒരു സൂപ്പര്‍ ഹീറോ ചിത്രം ബ്ലാക്ക് പാന്തറും മത്സരരംഗത്തുണ്ട്.
റോമയ്ക്കും ബൊഹീമിയന്‍ റാപ്‌സോഡിക്കും പുറമെ ബ്ലാക്ക് പാന്തര്‍, ബ്ലാക്ക്‌ലാന്‍സ്മാന്‍, ഗ്രീന്‍ബുക്ക്, എ സ്റ്റാര്‍ ഈസ് ബോണ്‍, വൈസ് എന്നിവയാണ് മികച്ച ചിത്രമാവാന്‍ മാറ്റുരയ്ക്കുന്നത്.
ക്രിസ്റ്റ്യന്‍ ബെയ്ല്‍, ബ്രാഡ്ലി കൂപ്പര്‍, വില്യം ദഓഫെ, റാമി മാലിക് വിഗോ മോര്‍ട്ടെന്‍സന്‍ എന്നിവര്‍ മികച്ച നടനാകാന്‍ മത്സരിക്കുമ്പോൾ എലിറ്റ്സ് അപ്പാരിഷി യോ, ഒലിവിയ കോള്‍മാന്‍, ഗ്ലെന്‍ ക്ലോസ് ലേഡി ഗാഗ, മെലിസ മക് കാര്‍ത്തി എന്നിവരാണ് നടിക്കുള്ള നോമിനേഷന്‍ നേടിയത്.
മികച്ച സംവിധായകനാകാന്‍ മത്സരിക്കുന്നത് സ്പൈക്ക് ലീ, പവെല്‍ പൌളികോസ്കി, യോര്‍ഗസ് ലാന്തിമോസ്, അല്‍ഫോണ്‍സോ ക്വറോണ്‍, ആദം മക്കെ എന്നിവരാണ്.
റോമ, ലെബനീസ് ചിത്രം കാപ്പര്‍നോം, ജപ്പാനില്‍ നിന്നുള്ള ഷോപ്പ് ലിഫ്റ്റേഴ്സ്, പോളിഷ് ചിത്രം കോള്‍ഡ് വാര്‍ ജര്‍മനിയില്‍ നിന്നുള്ള നെവര്‍ ലുക്ക് എവെ എന്നിവയാണ് വിദേശ ഭാഷാ വിഭാഗത്തില്‍ മാറ്റുരക്കുന്നത്.
.
https://www.facebook.com/Malayalivartha