ലണ്ടനിൽ ഒരു വിവാഹത്തിൽ പങ്കെടുത്ത താരസുന്ദരി വൈറ്റ് ഗൗണ്‍ ഔട്ട് ഫിറ്റിൽ മിന്നിത്തിളങ്ങി.. അതിനോടൊപ്പമുള്ള ബാഗിന്റെയും ചെരിപ്പിന്റെയും വില കേട്ട് കണ്ണു തള്ളി ആരാധകർ

ബോളിവുഡിന്റെ പ്രിയതാരം അനിൽകപൂറിന്റെ മകളും പുതിയ തലമുറയുടെ പ്രിയ നായികയുമാണ് സോനംകപൂർ . വിവാഹ ശേഷവും സിനിമയിൽ തുടരുന്ന സോനത്തിന്റെ ഒന്നാം വിവാഹ വാർഷികമായിരുന്നു മെയ് എട്ടിന് .
ഒരു വര്‍ഷം കൊണ്ട് ബോളിവുഡിലെ ഏറ്റവും ‘കൂള്‍ കപ്പിള്‍’ എന്ന വിശേഷണം നേടിയ ഇരുവരെയും ബോളിവുഡിന്റെ ആഡംബര സദസ്സുകളിൽ പൊതുവേ കാണാറില്ല..എന്നിരുന്നാലും അവാര്‍ഡ് നിശകളിലും പൊതുവേദികളിലും സ്റ്റൈലിഷായി തിളങ്ങാന്‍ സോനം എപ്പോഴും ശ്രദ്ധിക്കാറുണ്ട്
കാൻസ് ചലച്ചിത്ര മേളയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ധരിച്ച ഓറഞ്ച് ഗൗൺ ഫാഷൻ ലോകത്തു ചര്‍ച്ചയായിരുന്നു. ഫില ഇന്ത്യ വെജ് നോണ്‍വെജ് സ്നീക്കര്‍ ലോഞ്ച് ചടങ്ങില്‍ സോനം പങ്കെടുക്കാനെത്തിയപ്പോള്‍ ധരിച്ചിരുന്നത് മസ്റ്റാർഡ് യെല്ലോ നിറത്തില്‍ പഫ് കൈയുള്ള സില്‍വിയ തെരാസ്സി മിയോസോട്ടിസ് ഡ്രസ്സാണ്..
ഈ വസ്ത്രത്തിനു 980 ഡോളറാണ് സോനം ചിലവാക്കിയത്. അതായത് ഇന്ത്യൻ മണി ഏകദേശം 67, 985 രൂപ. 'സ്റ്റൈലിഷ് സ്റ്റാര്‍' എന്ന വിളിപ്പേരുള്ള താരത്തിന് വസ്ത്രം വാങ്ങാൻ യാതൊരു പിശുക്കുമില്ലെന്നാണ് ബോളിവുഡിന്റെ അണിയറ സംസാരം
ഇന്ത്യൻ വസ്ത്രവിപണിയിൽ അനാർക്കലി തരംഗമായതിനു പിന്നിലും സോനം തന്നറിയായിരുന്നു . പലപ്പോഴും ബോളിവുഡിലേതിനേക്കാള്‍ സോനം തിളങ്ങിയിട്ടുള്ളത് ഫാഷന്‍ ലോകത്താണെന്നു പറയുന്നതിൽ തെറ്റില്ല ..
ഇപ്പോൾ ആരാധകരുടെ കയ്യടി നേടിയത് ലണ്ടനിൽ ഒരു വിവാഹത്തിൽ പങ്കെടുത്ത താരസുന്ദരിയുടെ പുത്തൻ സ്റ്റൈൽ ആണ് ..വൈറ്റ് ഗൗണ്‍ ഔട്ട് ഫിറ്റിൽ താരം മാലാഖയെപ്പോലെ തിളങ്ങി..നീളത്തിലുള്ള 'ഇലാബറേറ്റഡ് സ്ലീവ്' ആണ് ഗൗണിന്റെ പ്രത്യേകത. 'U' ആകൃതിയിൽ ഇറക്കമുള്ള കഴുത്തായിരുന്നു മറ്റൊരു പ്രത്യേകത ..ഒപ്പം കറുത്ത കയ്യുറയും
എന്നാൽ ഇതിനേക്കാളൊക്കെ ജനശ്രദ്ധ നേടിയത് സോനത്തിന്റെ ഹാൻഡ് ബാഗും ചെരുപ്പും ആയിരുന്നു ..ആഡംബര ബ്രാന്റായ ലേഡി ഡയറിന്റെ ഹാന്റ് ബാഗിന്റെ വില 2.6 ലക്ഷമാണ്..എമിലിയ വിക്കസ്റ്റെഡ് ബ്ലാക്ക് ഹീൽസ് ചെരുപ്പാണ് സോനം ധരിച്ചിരുന്നത്. 50,000 രൂപയോളം വിലവരുന്നതാണ് ഇത്
സോനത്തിന്റെ അടുത്ത സ്റ്റൈലിഷ് അവതാർ എങ്ങനെ ആയിരിക്കുമെന്ന് കാത്തിരിക്കുകയാണ് ആരാധകർ...
https://www.facebook.com/Malayalivartha