ലോകവ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ 73 -)മത് കാന്‍ ചലച്ചിത്ര മേള മാറ്റിവച്ചു.... ഇന്നലെ ഫിലിം ഫെസ്റ്റിവല്‍ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ചലച്ചിത്രോത്സവമായ ക്യാന്‍ മെയ് 12 മുതലാണ് നടത്താന്‍ നിശ്ചയിച്ചിരുന്നത്

ലോകവ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ 73 -)മത് കാന്‍ ചലച്ചിത്ര മേള മാറ്റിവച്ചു. ഇന്നലെ ഫിലിം ഫെസ്റ്റിവല്‍ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ചലച്ചിത്രോത്സവമായ ക്യാന്‍ മെയ് 12 മുതലാണ് നടത്താന്‍ നിശ്ചയിച്ചിരുന്നത്.എന്നാല്‍ വൈറസ് ബാധ ഭീഷണിയായതോടെ മേള മാറ്റിവയ്ക്കുകയാണെന്ന് ഫെസ്റ്റിവല്‍ വൃത്തങ്ങള്‍ അറിയിച്ചു.
ജൂണ്‍ ജീലൈ മാസങ്ങളില്‍ മേള നടത്തുവാനാണ് അധികൃതര്‍ ആലോചിക്കുന്നത്. കൊവിഡ് 19 ബാധയെ തുടര്‍ന്ന് ട്രിബിക്ക, എസ്എക്‌സ്എസ്ഡബ്ല്യൂ,തുടങ്ങിയ ചലച്ചിത്രോത്സവങ്ങള്‍ മാറ്റിവച്ചിരുന്നു.നിരവധി അവാര്‍ഡ് ദാന ചടങ്ങുകളും വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ റദ്ദാക്കിയിട്ടുണ്ട്.
കൊവിഡ് 19 ബാധയെത്തുടര്‍ന്ന് സിനിമാ മേഖല ഏറെ പ്രതിസന്ധിയിലാണ് നിരവധി സിനിമകളുടെ ചിത്രീകരണങ്ങള്‍ മാറ്റിവച്ചിട്ടുണ്ട്.നിരവധി താരങ്ങള്‍ ഐസൊലേഷനില്‍ കഴിയുന്ന സാഹചര്യമാണ് നിലവിലുള്ളത്.
1946ല്‍ ആരംഭിച്ച കാന്‍ ചലച്ചിത്രോത്സവം ലോകത്തിലെതന്നെ ഏറ്റവും പഴക്കമേറിയതും പ്രൌഡിയേറിയതുമായ ചലച്ചിത്രോത്സവങ്ങളില്‍ ഒന്നായാണ് കണക്കാക്കുന്നത്. സാധാരണയായി എല്ലാ വര്‍ഷങ്ങളിലും മെയ് മാസത്തില്‍ ഫ്രാന്‍സിലെ കാന്‍ പട്ടണത്തില്‍ വെച്ചാണ് ഇത് സംഘടിപ്പിക്കുന്നത്. നിലവില്‍ കൊവിഡ് 19 ഭീതി കാരണം ഫ്രാന്‍സിലെ മിക്ക നഗരങ്ങളും അടഞ്ഞുകിടക്കുകയാണ്.കാന്‍ ചലച്ചിത്രോത്സവത്തില്‍ നല്‍കുന്ന ഏറ്റവും പ്രാധാനപ്പെട്ട പുരസ്‌കാരം ഗോള്‍ഡന്‍ പാം പുരസ്‌കാരമാണ്.
https://www.facebook.com/Malayalivartha