ക്യാന്‍സര്‍ രോഗത്തെ പ്രതിരോധിക്കാന്‍ ആഞ്ജലീനാ ജോളി അണ്ഡാശയങ്ങളും അണ്ഡവാഹിനി കുഴലും നീക്കം ചെയ്തു

ശരീരത്തില്‍ അര്‍ബുദം പിടികൂടാതിരിക്കാന്‍ ഹോളിവുഡ് സൂപ്പര്‍സുന്ദരി ആഞ്ജലീനാ ജോളി അണ്ഡാശയങ്ങളും അണ്ഡവാഹിനി കുഴലും നീക്കം ചെയ്തു. നേരത്തെ രോഗം വരാതിരിക്കാന്‍ സ്തനങ്ങളും ആഞ്ജലീ മാറ്റിയിരുന്നു.39കാരിയായ ഇവര്‍ അണ്ഡാശയ അര്‍ബുദം പിടിപെടാതിരിക്കാന്‍ പാരമ്പര്യമായി ഉണ്ടാകുന്ന അര്‍ബുദത്തില്‍നിന്നു രക്ഷപ്പെടാന്‍ രണ്ടുവര്‍ഷം മുന്‍പാണു ശസ്ത്രക്രിയയിലൂടെ സ്തനങ്ങള്‍ നീക്കംചെയ്തത്.
അണ്ഡാശയ ക്യാന്‍സറിനെ തുടര്‍ന്ന് ആഞ്ജലീനയുടെ അമ്മ മാര്‍ഷെലിന്‍ ബെര്‍ട്രാന്‍ഡ് 56ാം വയസ്സില്‍ മരണത്തിനു കീഴടങ്ങിയത്. അഞ്ചുവര്‍ഷം മുമ്പായിരുന്നു അത്. 49ാം വയസ്സിലായിരുന്നു മാര്‍ഷെലിനിനു രോഗം കണ്ടെത്തിയത
സ്തനങ്ങളിലും അണ്ഡാശയത്തിലുമുള്ള രോഗസാധ്യത വര്‍ധിപ്പിക്കുന്ന ബിആര്‍സിഎ 1 ജീന്‍ അമ്മയില്‍ നിന്നു പകര്‍ന്നുകിട്ടിയിട്ടുണ്ടെന്നു സ്ഥിരീകരിച്ചപ്പോഴാണു സ്തനംനീക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയയായത്. നടിക്കു ബ്രസ്റ്റ്ക്യാന്‍സര്‍ പിടിപെടാനുള്ള സാധ്യത 87 ശതമാനമാണെന്നായിരുന്നു ഡോക്ടര്‍മാരുടെ കണ്ടെത്തല്‍; അണ്ഡാശയ ക്യാന്‍സറിന്റെ സാധ്യത 50 ശതമാനവും. ഈ സാഹചര്യം മനസ്സിലാക്കിയാണ് അണ്ഡാശയങ്ങളും നീക്കയത്.
സ്തനങ്ങള്‍ക്കു പിന്നാലെ അണ്ഡാശയങ്ങളും നീക്കംചെയ്തതു മൂലം ഒരുതരം നിര്‍ബന്ധിത ആര്‍ത്തവവിരാമമാണ് അവര്‍ സ്വയം ഏറ്റുവാങ്ങിയിരിക്കുന്നത്. ഇനിയൊരിക്കലും ഗര്‍ഭം ധരിക്കാനാവില്ല. ശാരീരിക മാറ്റങ്ങളുമുണ്ടാകും. എന്നാല്‍ ക്യാന്‍സര്‍ എന്ന വിപത്തിനെ നേരിടാന്‍ സ്തനങ്ങളും അണ്ഡാശയങ്ങളും നീക്കാന്‍ നടി തീരുമാനിക്കുകയായിരുന്നു.
മാതൃകാദാമ്പത്യമെന്നു വാഴ്ത്തപ്പെടുന്ന ഹോളിവുഡ് താരം ബ്രാഡ് പിറ്റിനും ആഞ്ജലീനയ്ക്കും ആറു മക്കളാണുള്ളത്. ഇവരില്‍ മൂന്നുപേരെ ദമ്പതികള്‍ ദത്തെടുത്തതാണ്. പതിമൂന്നു വയസ്സുള്ള മൂത്തമകന്‍ മാഡോക്‌സ് ആഞ്ജലീന സംവിധാനം ചെയ്ത \'ബൈ ദ് സീ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ അസിസ്റ്റന്റ് ആയി പ്രവര്‍ത്തിച്ച് കൈയടി നേടി.
വെല്ലുവിളികളെ ധൈര്യപൂര്‍വം നേരിടുന്ന ഭാര്യയ്ക്കു പിന്തുണയേകി ഭര്‍ത്താവ് എല്ലായ്‌പോഴും ഒപ്പമുണ്ട്. അണ്ഡാശയങ്ങള്‍ നീക്കംചെയ്യാന്‍ പ്രാണസഖി തീരുമാനമെടുത്തെന്ന് അറിഞ്ഞയുടന്‍ ബ്രാഡ് പിറ്റ് ഫ്രാന്‍സില്‍നിന്നു പറന്നെത്തുകയായിരുന്നു. ന്യൂയോര്‍ക്ക് ടൈംസിലെ പംക്തിയിലൂടെയാണ് ഇത്തവണയും ശസ്ത്രക്രിയാ വിവരം നടി ലോകത്തെ അറിയിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha