താൻ അറസ്റ്റിലായെന്ന വാർത്ത തെറ്റാണ്; വീട്ടിലിരുന്നു സിനിമകള്‍ കാണുകയായിരുന്നു !

ലോക്ക് ഡൗൺ തെറ്റിച്ചത്തിന്റെ പേരിൽ താൻ അറസ്റ്റിലായെന്ന വാർത്ത തെറ്റാണെന്ന് ചൂണ്ടിക്കാട്ടി നടി പൂനം പാണ്ഡെ.കഴിഞ്ഞ ദിവസമാണ് ഗ്ലാമര്‍ താരം പൂനം പാണ്ഡെയും സുഹൃത്തും ലോക്ക്ഡൗണ്‍ ലംഘിച്ചെന്ന വർത്തകൾ പ്രചരിച്ചത്.എന്നാല്‍ ഇത് തെറ്റാണെന്ന് വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് താരം. താന്‍ അറസ്റ്റിലായിട്ടില്ലെന്നും വീട്ടിലിരുന്നു സിനിമകള്‍ കാണുകയായിരുന്നു എന്നുമാണ് താരം പറഞ്ഞത്.
ഇന്സ്റ്റഗ്രാമില് പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് താരത്തിന്റെ വിശദീകരണം. ഇന്നലെ രാത്രി ഞാന്‍ സിനിമ മാരത്തോണിലായിരുന്നു. തുടര്‍ച്ചയായി മൂന്ന് സിനിമകളാണ് ഞാന്‍ കണ്ടത്. ഇന്നലെ രാത്രി നിരവധി കോളുകളാണ് നന്നത് അറസ്റ്റിലായോ എന്ന് ചോദിച്ചുകൊണ്ട്. ടിവിയിലും വാര്‍ത്തകള്‍ കണ്ടു. ഞാന്‍ വീട്ടില്‍ തന്നെയുണ്ട്. പ്രശ്‌നങ്ങളൊന്നുമില്ല- വിഡിയോയില്‍ പൂനം പാണ്ഡെ പറഞ്ഞു.
https://www.facebook.com/Malayalivartha