രാജ്യത്തിന് ക്രിക്കറ്റ് മാനിയ, അതുകൊണ്ട് ടീമിന്റെ തോല്‍വിയില്‍ സന്തോഷം : രാം ഗോപാല്‍ വര്‍മ്മ

ടീം ഇന്ത്യ കളി തോറ്റതില്‍ സന്തോഷിക്കുന്ന ചിലരും ഇന്ത്യയിലുണ്ട്. ബോളിവുഡ് സംവിധായകന്‍ രാംഗോപാല്‍ വര്‍മയാണ് ഇന്ത്യ കളി തോറ്റതില്‍ സന്തോഷിക്കുന്ന ഇന്ത്യക്കാരാന്‍. ട്വിറ്ററിലൂടെയാണ് രാംഗോപാല്‍ വര്‍മ്മ തന്റെ സന്തോഷം പരസ്യപ്പെടുത്തിയത്.കാരണം ഞാന്‍ ക്രിക്കറ്റിനെ വെറുക്കുന്നു. ക്രിക്കറ്റിനേക്കാള്‍ അതിനെ സ്‌നേഹിക്കുന്ന ആളുകളെയും വെറുക്കുന്നു രാംഗോപാല്‍ വര്‍മയുടെ ട്വീറ്റ് ഇങ്ങനെയായിരുന്നു. ഞാന്‍ എന്റെ രാജ്യത്തെ സ്‌നേഹിക്കുന്നതുകൊണ്ട് ഞാന്‍ ക്രിക്കറ്റിനെ വെറുക്കുന്നു. ഇന്ത്യക്കാര്‍ ക്രിക്കറ്റെറ്റിസ് എന്ന രോഗത്തിന്റെ പിടിയിലാണെന്നും അദ്ദേഹം പറഞ്ഞു. മദ്യത്തോടും പുകവിലയോടുമുള്ള ആസക്തി അത് ഉപയോഗിക്കുന്ന ജനങ്ങള്‍ക്കേ ദോഷം ചെയ്യൂ. എന്നാല്‍, ക്രിക്കറ്റിനോടുള്ള ആസക്തി രാജ്യത്തിന് മൊത്തം ദോഷം ചെയ്യും.
ക്രിക്കറ്റ് രാജ്യത്തെ ജനങ്ങളെ നിഷ്‌ക്രിയരാക്കും. ക്രിക്കറ്റ് ഉണ്ടാക്കുന്ന ദോഷങ്ങളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കണെ എന്നാണ് എന്റെ പ്രാര്‍ത്ഥന. അതുകൊണ്ട് ഇന്ത്യക്കാര്‍ ക്രിക്കറ്റ് കളിക്കുന്നത് നിര്‍ത്തി ജോലിയെടുക്കുന്നതുവരെ ഇന്ത്യന്‍ ടീമിനെ തോല്‍പ്പിക്കാന്‍ അദ്ദേഹം മറ്റ് രാജ്യത്തെ കളിക്കാരോട് ആഹ്വാനം ചെയ്തു. അനുഷ്‌ക ശര്‍മ്മയെയും അദ്ദേഹം വിമര്‍ശിച്ചു. അനുഷ്‌ക്ക ശര്‍മയുടെ അഭിനയം ഇഷ്ടമാണ്.
രാജ്യത്തെ ജനങ്ങള്‍ ക്രിക്കറ്റ് നടക്കുമ്പോള്‍ മുഴുവന്‍ സമയവും മറ്റൊന്നും ചെയ്യാതെ ടിവിക്കു മുമ്പില്‍ ചടഞ്ഞിരിക്കുകയാണ്. ഇത് രജ്യത്തെ പിന്നോട്ടെ നയിക്കു അദ്ദേഹം അഭിപ്രായപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha