ഇതാണ് യഥാര്‍ത്ഥ ഡ്രൈവര്‍: കുറ്റം ഏറ്റെടുത്ത് സല്‍മാന്‍ ഖാന്റെ ഡ്രൈവര്‍

വഴിയരികില്‍ ഉറങ്ങിക്കിടന്നയാളെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ ഡ്രൈവര്‍ കുറ്റമേറ്റെടുത്തു. അപകടം നടന്ന സമയത്തു താനായിരുന്നു വാഹനമോടിച്ചിരുന്നതെന്നു െ്രെഡവര്‍ അശോക് സിങ് കോടതിയില്‍ സമ്മതിച്ചു. കേസില്‍ താന്‍ നിരപരാധിയാണെന്നു സല്‍മാന്‍ ഖാന്‍ കഴിഞ്ഞ ദിവസം കോടതിയില്‍ ബോധിപ്പിച്ചിരുന്നു. 2002 സെപ്റ്റംബര്‍ 28 നായിരുന്നു കേസിനാസ്പദമായ സംഭവം.
മുംബൈയിലെ വിചാരണക്കോടതിയില്‍ അശോക് സിങ് കുറ്റം സമ്മതിച്ചതോടെയാണ് കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടായിരിക്കുന്നത്. ഇതോടെ സല്‍മാനെ കുറ്റവിമുക്തമനാക്കുമെന്ന് ഉറപ്പായി. അപകട സമയത്ത് താന്‍ വാഹനമോടിക്കുകയോ മദ്യപിക്കുകയോ ചെയ്തിരുന്നില്ലെന്നും തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും സല്‍മാന്‍ കഴിഞ്ഞയാഴ്ച കോടതിയെ അറിയിച്ചിരുന്നു. താന്‍ ഓടിച്ചിരുന്ന കാറിന്റെ ടയര്‍ പൊട്ടി നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറി അപകടമുണ്ടായെന്നാണ് െ്രെഡവറിന്റെ മൊഴി. പൊലീസിനോട് ഇക്കാര്യം അറിയിച്ചിരുന്നെങ്കിലും അശോകിന്റെ മൊഴി രേഖപ്പെടുത്താന്‍ അവര്‍ തയ്യാറായില്ലെന്നും സല്‍മാന്‍ കോടതിയില്‍ ആരോപിച്ചിരുന്നു. 2002 സെപ്റ്റംബര്‍ 28 ന് സല്‍മാന്‍ ഓടിച്ച ലാന്‍ഡ് ക്രൂയിസര്‍ നടപ്പാതയിലേക്ക് ഇടിച്ചു കയറി വഴിവക്കില്‍ കിടന്നുറങ്ങിയിരുന്ന ഒരാള്‍ മരിക്കുകയും നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്‌തെന്നാണ് കേസ്. ഇതേതുടര്‍ന്ന് സല്‍മാന്‍ അറസ്റ്റിലാവുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha