ഈ നടൻ കൊള്ളാമല്ലോ! ഭക്ഷണം ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്തു കിട്ടീയില്ല; ഉടൻ മോദിയും മമതയും ഇടപെടണമെന്ന് ബംഗാള്‍ നടന്‍

ഭക്ഷണം ഓൺലൈൻ വഴി ചെയ്തിട്ട് ലഭിച്ചില്ല.ലഭിക്കാത്തതിനെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും, മുഖ്യമന്ത്രി മമത ബാനര്‍ജിയുടെയും ശ്രദ്ധ ക്ഷണിച്ച് പശ്ചിമ ബംഗാള്‍ നടന്‍ പ്രസേന്‍ജിത് ചാറ്റര്‍ജി രംഗത്ത് എത്തിയിരിക്കുന്നു.
നവംബര്‍ മൂന്നിന്, ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്ലിക്കേഷനായ സ്വിഗ്ഗിയിലൂടെആയിരുന്നു പ്രസേന്‍ജിത് ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. കുറച്ചു സമയത്തിനു ശേഷം ഓര്‍ഡര്‍ വിതരണം ചെയ്‌തെന്ന് കാണിച്ചെന്നും എന്നാല്‍ തനിക്കല്ല അത് ലഭിച്ചതെന്നും പ്രസേന്‍ജിത് പറയുന്നുണ്ട്. വിഷയം ശ്രദ്ധയില്‍പ്പെടുത്തിയതിന് പിന്നാലെ ആയിരുന്നു മുന്‍കൂര്‍ അടച്ച പണം തിരികെ തന്നെന്നും നടന്‍ വ്യക്തമാക്കിയിരിക്കുന്നത്.
ആര്‍ക്കു വേണമെങ്കിലും ഈ പ്രശ്‌നം നേരിടേണ്ടി വരും അതിനാൽ പ്രധാനമന്ത്രിയുടെയും മമതയുടെയും ശ്രദ്ധ വിഷയത്തില്‍ പതിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നതെന്ന് പ്രസേന്‍ജിത് പറയുന്നു.
https://www.facebook.com/Malayalivartha