മമതയ്‌ക്ക് വീണ്ടും ക്യാന്‍സര്‍: മറികടക്കുമെന്ന ആത്മവിശ്വാസത്തോടെ രോഗത്തെ നേരിടും

ഒരിക്കല്‍ കാര്‍ന്നു തിന്ന ക്യാന്‍സറിനെ കരുത്തോടെ നേരിട്ട് തോല്‍പ്പിച്ചയാളാണ് മമത മോഹന്‍ ദാസ്. എന്നാല്‍ വീണ്ടും അവര്‍ക്ക് ക്യാന്‍സര്‍ പിടിപെട്ടതായി റിപ്പോര്‍ട്ട്. തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ അവര്‍ അത് വ്യക്തമാക്കുകയും ചെയ്‌തു. സോഷ്യല്‍ സൈറ്റുകളിലും മറ്റും മമതയ്‌ക്ക് വീണ്ടും ക്യാന്‍സര്‍ പിടിപെട്ടതായുള്ള വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ട്വിറ്ററില്‍ മമതയുടെ ഒരു ഫോളോവറുടെ ചോദ്യത്തിനു മറുപടിയായാണ് മമത രോഗം സ്ഥിരീകരിച്ചത്. " തുടര്‍പരിശോധനയില്‍ രോഗ കോശങ്ങള്‍ വീണ്ടും കണ്ടു, അത് സ്വാഭാവികമാണ്, ചികിത്സ വേണം, സ്‌നേഹത്തിന് നന്ദി എന്നാണ് മമത പോസ്‌റ്റ് ചെയ്‌തിരിക്കുന്നത്.
2010 ലാണ് ക്യാന്‍സര്‍ മമതയെ കീഴടക്കാന്‍ ശ്രമിച്ചത്. എന്നാല്‍ വലിയ ആത്മവിശ്വാസത്തോടെ രോഗത്തെ നേരിട്ട് ജീവിതത്തിലേക്കും സിനിമയിലേക്കും മമത തിരിച്ചു വന്നു. തുടര്‍ന്ന് അരികെ, സെല്ലുലോയ്‌ഡ്, മൈ ബോസ് എന്നീ ചിത്രങ്ങളിലൂടെ മമത സിനിമാ ലോകത്തേക്ക് ശക്തമായാണ് തിരിച്ചു വന്നത്. അതിനിടയില്‍ വിവാഹിതയായെങ്കിലും ഒരു വര്‍ഷത്തിനുശേഷം വിവാഹമോചനം നേടി. ട്വിറ്ററില്‍ സ്ഥിരം സാന്നിധ്യമാണ് മമത. കൂടാതെ ട്വിറ്ററില്‍ കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ള നാടിമാരില്‍ ഒരാളുമാണ് ഇവര്‍. 87,319 ഫോളോവേഴ്‌സ് ഇവര്‍ക്കുണ്ട്.
2005 ല്‍ ഹരിഹരന്‍ സംവിധാനം ചെയ്‌ത മയൂഖം എന്ന ചിത്രത്തിലൂടെയാണ് മമത സിനിമയില്‍ എത്തുന്നത്. സിനിമ വിജയമായില്ലെങ്കിലും ചിത്രത്തിലെ മമതയുടെ പ്രകടനം ജനശ്രദ്ധനേടി. പിന്നീട് മലയാളം, തമിഴ്,കന്നഡ തെലുഗു ചിത്രങ്ങളിലും മമത അഭിനയിച്ചു. 2007 ല്‍ ഒരു തെലുങ്ക് ചിത്രത്തിലൂടെ പിന്നണി ഗാന രംഗത്തും മമത സജീവമായി. സിദ്ധിക് സംവിധാനം ചെയ്‌ത ലേഡീസ് ആന്റ് ജെന്റിള്‍മാന്‍ ആണ് മമതയുടെ ഏറ്റവും പുതിയതായി പ്രദര്‍ശനത്തിനെത്തിയ ചിത്രം
https://www.facebook.com/Malayalivartha