വീടാകെ മോശമായി, വെളുപ്പിക്കാന്‍ അറിയാവുന്നവരുടെ നമ്പര്‍ ഉണ്ടെങ്കിൽ മെസ്സേജ് ചെയ്യുക; സിനിമയുടെ അണിയറ പ്രവര്‍ത്തകരെ പരിഹസിച്ച് ശ്രീജിത്ത് പണിക്കര്‍

ഫഹദ് ഫാസിലും മഹേഷ് നാരായണനും വീണ്ടും ഒന്നിച്ച മാലിക് എന്ന ചിത്രം സംവിധാനത്തിന്റെയും അഭിനയമികവിന്റെയും പേരില്‍ പ്രശംസകള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്.. തിയേറ്ററുകള്‍ക്ക് നഷ്ടമായ സിനിമ എന്നാണ് ചിത്രം വിശേഷിക്കപ്പെട്ടത്. ആമസോണില്‍ റിലീസ് ചെയ്ത ചിത്രം ദേശീയതലത്തില്‍ തന്നെ ചര്‍ച്ചാ വിഷയമായി.
എന്നാല്‍ ഇതിനൊപ്പം ചിത്രത്തിന് നേരെ വിമര്‍ശനവും വ്യാപകമായി ഉയരുന്നുണ്ട്. ചിത്രത്തിലെ രാഷ്ട്രീയമാണ് ചര്‍ച്ചവിഷയമാകുന്നത്. ചരിത്രത്തെ തമസ്കരിക്കുകയും ഭരണകൂടത്തെ വെള്ളപൂശുകയുമാണ് സിനിമ എന്നാണ് വിമര്‍ശനം.
ഇപ്പോള്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകരെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍. സിനിമയുടെ അണിയറ പ്രവര്‍ത്തകരെ പരിചയമുണ്ടെങ്കില്‍ എനിക്ക് നമ്ബര്‍ മെസേജ് ചെയ്യുക. വീട് വൈറ്റ് വാഷ് ചെയ്യണം. നന്നായി വെളുപ്പിക്കാന്‍ അറിയാവുന്നവരുടെ നമ്ബര്‍ ഉണ്ടെങ്കില്‍ അതും മെസേജ് ചെയ്യണമന്ന് ശ്രീജിത്ത് പണിക്കര്‍ കുറിക്കുന്നു.
ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്
മാലിക് ഇഷ്ടപ്പെട്ടു. നല്ല പ്രമേയം. മികച്ച പശ്ചാത്തലം. ഫഹദിന്റെ സ്വാഭാവികതയെക്കാള്‍ മുകളില്‍ നിന്നത് ലീഡ് നടിയുടെ അചഞ്ചലമായ ഭാവാഭിനയം. എല്ലാത്തിനും മുകളില്‍ ചരിത്രത്തോട് അങ്ങേയറ്റത്തെ നീതിബോധം. സിനിമയുടെ അണിയറ പ്രവര്‍ത്തകരെ പരിചയമുണ്ടെങ്കില്‍ എനിക്ക് നമ്ബര്‍ മെസേജ് ചെയ്യുക.
NB: വീടാകെ മോശമായി. ഒന്ന് വൈറ്റ്‌വാഷ് ചെയ്യണം. നന്നായി വെളുപ്പിക്കാന്‍ അറിയുന്നവരുടെ നമ്ബര്‍ ഉണ്ടെങ്കില്‍ അതും മെസേജ് ചെയ്യുക. രണ്ടുംകൂടി ഒന്നിച്ച് അയച്ചാല്‍ മതി.
https://www.facebook.com/Malayalivartha