മലയാളം ബിഗ്‌ബോസ് ഹൗസിൽ മത്സരിക്കാൻ അമൃത സുരേഷും ഗോപി സുന്ദറും: പൈസ കിട്ടണം, എവിടെയാണെങ്കിലും അന്നം പിടിച്ച് പോയാല്‍ മതി

ഒരു തവണ ബിഗ്‌ബോസിൽ പങ്കെടുത്തെങ്കിലും, ഗോപി സുന്ദറിനൊപ്പം മലയാളം ബിഗ്‌ബോസിൽ മത്സരിക്കാൻ പോകാൻ തയ്യാറാണെന്ന് ഗായിക അമൃത സുരേഷ്. തനിക്കും അതില്‍ അഭിപ്രായ വ്യത്യാസമില്ലെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഗോപി സുന്ദർ വ്യക്തമാക്കി. താനിതുവരെ ബിഗ് ബോസ് കണ്ടിട്ടില്ലെന്നാണ് ഗോപി സുന്ദര്‍ പറയുന്നത്.
ഇപ്പോള്‍ കുറച്ച് സീനുകളൊക്കെ കാണാറുണ്ട്. ലാലേട്ടന്‍ വരുന്ന ബിഗ് ബോസിന്റെ പരസ്യം മാത്രമേ ഞാന്‍ കണ്ടിട്ടുള്ളു. എന്താ സംഭവമെന്ന് അറിയില്ലായിരുന്നു. അതിലെനിക്ക് വലിയ താല്‍പര്യമില്ല. അമൃതയും അഭിരാമിയും പോയതില്‍ അടിയുണ്ടാക്കുന്ന ഏതോ ഒരു വീഡിയോ ഞാന്‍ കണ്ടിട്ടുണ്ട്. അത് വൈറലായപ്പോള്‍ കണ്ടതാണ്. ഇനി കണ്ടില്ലെന്ന് പറഞ്ഞാല്‍ അത് കാണുമ്പോള്‍ പഠിച്ചോളൂം എന്ന കമന്റ് വരുമെന്നും ഗോപി സുന്ദര്‍ പറയുന്നു.
ബിഗ് ബോസില്‍ ഇരുപത്തിയാറ് ദിവസമാണ് ഉണ്ടായിരുന്നതെന്ന് അമൃത പറയുന്നു. എല്ലാവരും വലിയ സമ്മര്‍ദ്ദത്തില്‍ നില്‍ക്കുന്ന സമയമായിരുന്നു. അന്ന് വഴക്കുണ്ടാക്കിയ എല്ലാവരും ഇപ്പോഴും ഞങ്ങളുടെ കൂടെയുണ്ട്. എല്ലാവരുമായിട്ടും നല്ല സൗഹൃദമാണെന്ന് അമൃത പറയുന്നു. ബിഗ് ബോസിലെ ആ ഇരുപത്തിയാറ് ദിവസമാണ് ഞാനും അഭിയും വളരെ ഒത്തൊരുമയോടെ നിന്നതെന്നും അമൃത പറയുന്നു.
ഇനിയും ബിഗ് ബോസില്‍ നിന്നും വിളിച്ചാല്‍ താനും അഭിയും പോകുമെന്നും അമൃത പറഞ്ഞു. ഇനി പോവുമ്പോള്‍ ഞങ്ങള്‍ കാര്യങ്ങളൊക്കെ മുന്‍കുട്ടി പ്ലാന്‍ ചെയ്ത് പോവും. അഭിയ്ക്ക് പകരം ഗോപി സുന്ദറാണെങ്കിലും ഒരുമിച്ച് പോവും. എനിക്ക് പോകാന്‍ എതിര്‍പ്പുകളൊന്നുമില്ലെന്ന് ഗോപിയും സൂചിപ്പിച്ചു. രണ്ട് മത്സരാര്‍ഥികളായിട്ടാണ് നില്‍ക്കുന്നതെങ്കിലും പ്രശ്‌നമില്ല. വെറുതെ നില്‍ക്കാന്‍ പറ്റില്ല. അവിടുന്ന് പൈസ കിട്ടുമെങ്കില്‍ തീര്‍ച്ചയായും പോകും. എവിടെയാണെങ്കിലും അന്നം പിടിച്ച് പോയാല്‍ മതിയെന്നും ഗോപി സുന്ദര്‍ കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha