ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത 2018 ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു
ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ തിരുത്തിക്കുറിച്ച ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത 2018 തിയേറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. 24 ദിവസം കൊണ്ട് ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 160 കോടിയാണ് ചിത്രം കളക്ട് ചെയ്തത്. തിയേറ്ററുകളില്‍ നിറഞ്ഞ പ്രദര്‍ശനം നടന്നു കൊണ്ടിരിക്കെ ചിത്രത്തിന്റെ ഒ.ടി.ടി റിലീസും പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍. സോണി ലിവിലാണ് ചിത്രത്തിന്റെ സ്ട്രീമിംഗ്. ജൂണ്‍ ഏഴു മുതല്‍ ചിത്രം സോണി ലിവില്‍ ലഭ്യമാകും.
ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, ഹിന്ദി മൊഴിമാറ്റ പതിപ്പുകള്‍ വെള്ളിയാഴ്ച റിലീസ് ചെയ്തിരുന്നു, ടൊവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, നരേന്‍, ലാല്‍, വിനീത് ശ്രീനിവാസന്‍, സുധീഷ്, അജു വര്‍ഗീസ്, അപര്‍ണ ബാലമുരളി, തന്‍വി റാം, ശിവദ, ഗൗതമി നായര്‍, സിദ്ദിഖ് തുടങ്ങി വന്‍കതാരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സംവിധായകന്‍ ജൂഡിനൊപ്പം അഖില്‍ പി. ധര്‍മ്മജനും ചിത്രത്തിന്റെ തിരക്കഥയില്‍ പങ്കാളിയാണ്. വേണു കുന്നപ്പിള്ളി, സി.കെ. പദ്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
https://www.facebook.com/Malayalivartha