ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ ആടുജീവിതം തഴയപ്പെട്ടതില്‍ പ്രതികരിച്ച് ആരാധകര്‍

ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ മികച്ച സഹനടിയും സഹനടനുമായി ഉര്‍വശിയും വിജയരാഘവനും തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ചോദ്യങ്ങള്‍ നിരവധി ഇപ്പോഴും അവശേഷിക്കുകയാണ്. പൃഥ്വിരാജിന്റെ കരിയര്‍ ബെസ്റ്റ് എന്ന് വിശേഷിപ്പിക്കപ്പെട്ട ആടുജീവിതം പുരസ്‌കാരങ്ങളുടെ പട്ടികയില്‍ നിന്ന് പൂര്‍ണമായും പുറന്തള്ളപ്പെട്ടതാണ് മലയാളികളായ ആരാധകര്‍ ആരായുന്നത്. അമ്പരപ്പിക്കുന്ന മേക്കോവറാണ് ചിത്രത്തിനു വേണ്ടി പൃഥ്വിരാജ് നടത്തിയിരുന്നത്.
മികച്ച സിനിമ, നടന്‍, ഛായാഗ്രാഹകന്‍ എന്നീ വിഭാഗങ്ങളിലേക്കെല്ലാം സിനിമ മത്സരിച്ചിരുന്നുവെങ്കിലും പൂര്‍ണമായും തഴയപ്പെട്ടുവെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്. ബ്ലെസി സംവിധാനം ചെയ്ത ചിത്രം മരുഭൂമിയില്‍ കുടുങ്ങിപ്പോകുന്ന മലയാളിയുടെ കഥയാണ് പറയുന്നത്. ബെന്യാമിന്റെ ആടു ജീവിതം എന്ന നോവലാണ് സിനിമയാക്കി മാറ്റിയത്. 2023 ലെ ചിത്രങ്ങളുടെ പുരസ്‌കാരങ്ങളാണ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. ആടുജീവിതത്തിന് സര്‍ട്ടിഫിക്കറ്റ് കിട്ടിയിരിക്കുന്ന 2024 ജനുവരിയിലാണെന്നും അതു കൊണ്ടാണ് സിനിമ പുരസ്‌കാരങ്ങളില്‍ നിന്ന് പുറത്തായതെന്നും ചിലര്‍ പറയുന്നു. എന്നാല്‍ 2023 ഡിസംബര്‍ 31നാണ് ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് കിട്ടിയിരിക്കുന്നതെന്നും ആരാധകരില്‍ ചിലര്‍ തെളിവോടെ ചൂണ്ടിക്കാണിക്കുന്നു.
2023 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെയുള്ള ചിത്രങ്ങളാണ് ഇത്തവണത്തെ പുരസ്‌കാരത്തിനായി പരിഗണിച്ചിരുന്നത്. വിഷയത്തില്‍ സിനിമയുടെ അണിയറപ്രവര്‍ത്തകരും താരങ്ങളും ഇതു വരെ പ്രതികരിച്ചിട്ടില്ല. പൃഥ്വിരാജിന്റെ അഭിനയത്തിനൊപ്പം തന്നെ മികച്ചതായിരുന്നു ചിത്രത്തിന്റെ ഛായാഗ്രഹണവും ആടുജീവിതവുമായി താരതമ്യം ചെയ്യുമ്പോള്‍ ആവറേജ് പോലുമല്ലാത്ത കേരളാ സ്‌റ്റോറിക്കാണ് മികച്ച ഛായാഗ്രഹണത്തിനുള്ള അവാര്‍ഡ് ലഭിച്ചിരിക്കുന്നതെന്നതും ആടുജീവിതം ആരാധകരെ അസ്വസ്ഥരാക്കുന്നുണ്ട്. പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍ സൃഷ്ടിച്ച വിവാദങ്ങളാണോ അവഗണനയ്ക്ക് പിന്നിലെന്നും സംശയമുന്നയിക്കുന്നവരുണ്ട്. ബ്ലെസിയാണ് ചിത്രം സംവിധാനം ചെയ്തത്.
https://www.facebook.com/Malayalivartha