Widgets Magazine
19
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഓട്ടം തുള്ളൽ എന്ന ഹ്യൂമർ ഹൊറർ സിനിമ സംഗീത മാസ്മരമൊരുക്കുന്നു

26 AUGUST 2025 11:14 AM IST
മലയാളി വാര്‍ത്ത

സംഗീതത്തിൻ്റെ മാന്ത്രികശിൽപ്പികളെ അണിനിരത്തി ജി.മാർത്താണ്ഡൻ തൻ്റെ ഓട്ടം തുള്ളൽ എന്ന ചിത്രത്തെ പ്രേക്ഷകരുടെ മുന്നിലെത്തിക്കുക യാണ്. നാട്ടിൻപുറത്തിൻ്റെ പശ്ചാത്തലത്തിലൂടെ ഒരു ഹ്യൂമർ ഹൊറർകഥ പറയുന്ന ഈ ചിത്രത്തെ സംഗീതസാന്ദ്രമാക്കുന്നത് പുത്തൻ തലമുറക്കാരുടെ ഹരമായ രാഹുൽരാജാണ്. പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്ററും, വൈക്കം വിജയ ലഷ്മിയും, ആവേശം സിനിമയിലൂടെ പുതിയ തലമുറക്കാരുടെ ആവേശമായി മാറിയ പ്രണവം ശശിയുമാണ് ഇതിലെ ഗാനങ്ങൾ ആലപിക്കുന്നത്.

കാൽപ്പനികതയുടെ ഈണങ്ങളും സ്വരമാധുരിയും കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടിയഈ ഗായകർ ഇക്കുറി പുതിയ തരംഗം കൂടി സൃഷ്ടിക്കാൻ പോരുന്ന ഗാനങ്ങളാണ് ഈ ചിത്രത്തിനു വേണ്ടി ആലപിക്കുന്നത്. ബി.കെ. ഹരിനാരായണനും, ധന്യാ സുരേഷ് മേനോനും രചിച്ച നാലു ഗാനങ്ങളാണ് ഈ ചിത്രത്തിനു വേണ്ടിയുള്ളത്. മാർത്താണ്ഡൻ്റെ ചിത്രങ്ങളിൽ ഗാനങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയ ചിത്രവും ഓട്ടംതുള്ളലാണ്. ആദ്യാ സജിത് അവതരിപ്പിക്കുന്ന ഈ ചിത്രം ജി.കെ.എസ്. പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മോഹൻ നെല്ലിക്കാട്ട്നിർമ്മിക്കുന്നു. എക്സികുട്ടീവ് പ്രൊഡ്യൂസേർസ് -ഹിരൺ മഹാജൻ, ജി. മാർത്താണ്ഡൻ. വിജയരാഘവൻ, ഹരിശ്രി അശോകൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, ടിനി ടോം, മനോജ്.കെ.യു ,ബിനു ശിവറാം,ജിയോ ബേബി, സിദ്ധാർത്ഥ് ശിവ, കുട്ടിഅഖിൽ ജെറോം. ബിപിൻ ചന്ദ്രൻ, പ്രിയനന്ദൻ, വൈക്കം ഭാസി, ആദിനാട് ശശി, റോയ് തോമസ്, മാസ്റ്റർ ശ്രീ പത് യാൻ, അനിയപ്പൻ, ശ്രീരാജ് . പൗളി വത്സൻ, സേതു ലഷ്മി, ജസ്ന്യ.കെ. ജയദീഷ്,ചിത്രാ നായർ, ബിന്ദു അനീഷ് , ലതാദാസ്, അജീഷ, രാജി മേനോൻ,ബേബി റിഹരാജ് എന്നിവർഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു. ബിബിൻ ജോർജ് സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബിനു ശശി റാമിൻ്റേതാണു തിരക്കഥ.

പ്രദീപ് നായർ ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിംഗും നിർവ്വഹിക്കുന്നു.
കലാസംവിധാനം - സുജിത് രാഘവ്, മേക്കപ്പ് - അമൽ.സി.ചന്ദ്രൻ,
കോസ്റ്യൂം ഡിസൈൻ - സിജി തോമസ് നോബൽ
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അജയ് ചന്ദ്രിക' പ്രശാന്ത് ഈഴവൻ
അസ്സോസ്സിയേറ്റ് ഡയറക്ടേർസ് - സജ്യൂ പൊറ്റയിൽക്കട, ഡിഫിൻ ബാലൻ,
പ്രൊഡക്ഷൻ സ്റ്റിൽസ് - അജി മസ്ക്കറ്റ്.
മാനേജേഴ്സ് - റഫീഖ് ഖാൻ, മെൽബിൻഫെലിക്സ്, പ്രൊഡക്ഷൻ കൺട്രോളർ - ബിജു കടവൂർ'
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ഒക്ടോബർ മാസത്തിൽ പ്രദർശനത്തിനെത്തും എന്ന് വാഴൂർ ജോസ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

64-ാം സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ....  (20 minutes ago)

ഇഡിയുടെ അപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി വിധി ഇന്ന്....  (49 minutes ago)

സംവിധായകനും മുൻ ഇടത് എം എൽ എയുമായ പി ടി കുഞ്ഞുമുഹമ്മദിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ 20 ന് ഉത്തരവ്  (1 hour ago)

. പയ്യന്നൂരിൽ ടാങ്കർ ലോറി സ്കൂട്ടറിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം‌  (1 hour ago)

നവംബർ 30 നാണ് അ‍ഞ്ചു പേർക്കെതിരെ കേസെടുത്തത്  (1 hour ago)

ബെംഗളൂരുവിൽ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത് .... യാത്രക്കാർക്ക് പരിക്കില്ല... എല്ലാവരും സുരക്ഷിതരാണ്....  (1 hour ago)

നരേന്ദ്ര മോദിക്ക് പരമോന്നത ബഹുമതി നൽകി ആദരിച്ച് ഒമാൻ...    (1 hour ago)

ക​ര​ട്​ പ​ട്ടി​ക 23ന്​ ​പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്ന്​ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ്​ ഓ​ഫി​സ​ർ  (2 hours ago)

കസ്റ്റഡിയിലെടുത്ത ഭർത്താവിനെ അന്വേഷിച്ച് പൊലീസ് സ്റ്റേഷനിലെത്തിയ ഗർഭിണിയെ മർദിച്ച സി.ഐക്ക്  (2 hours ago)

യുഎഇയിൽ പ്ലാസ്റ്റിക് നിരോധനം 2026 മുതൽ ഡിസ്‌പോസിബിൾ ഉൽപ്പന്നങ്ങൾക്ക് പൂർണ്ണ വിലക്ക്  (9 hours ago)

പ്രവാസികളേ 2026 ൽ നാട്ടിലേയ്ക്ക് വരുന്നുണ്ടോ ? യുഎഇയിൽ നീണ്ട അവധി വിമാനടിക്കറ്റ് ഇപ്പോഴേ എടുക്കൂ !!  (9 hours ago)

കള്ളൻ...കള്ളൻ....ജീവൻ പോയി...കള്ളനാണെന്ന് ആരോപ്പിച്ച് ആൾക്കൂട്ട മർദനം...ഇതരസംസ്ഥാന തൊഴിലാളി മരിച്ചു...ഛത്തീസ്ഗഢ് സ്വദേശിയായ രാംനാരായണനാണ് മരിച്ചത്  (9 hours ago)

സംസ്ഥാനത്തിന് കനത്ത ആഘാതമേൽപ്പിച്ചു കേന്ദ്രസർക്കാർ...വായ്പാ പരിധിയിൽ 5900 കോടി രൂപയുടെ കുറവ് വരുത്തിയെന്ന് ധനമന്ത്രി  (9 hours ago)

ഇതാണോ ഹേ..നിങ്ങളുടെ സ്ത്രീ സുരക്ഷ..! ഇനിയും ദൃശ്യങ്ങളും തെളിവുകളും പുറത്തുവരാതെ എത്രയെത്ര നിരപരാധികളെയായിരിക്കും പൊലീസിലെ ക്രിമിനലുകള്‍ ആക്രമിച്ചിട്ടുണ്ടാകുക...വി ഡി സതീശൻ  (9 hours ago)

'യുവതി സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'..വനിത ഉദ്യോഗസ്ഥരെ അടക്കം യുവതി കയ്യേറ്റം ചെയ്തു...എല്ലാം പെട്ടെന്നുണ്ടായ പ്രതികരണം...പ്രതികരിച്ച് അരൂര്‍ എസ്എച്ച്ഒ പ്രതാപചന്ദ്രൻ  (9 hours ago)

Malayali Vartha Recommends