കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുമായി പല്ലിശ്ശേരി മംഗളത്തില്‍

പള്‍സര്‍ സുനി നുണപരിശോധനയ്ക്ക് വിധേയനാകാന്‍ ആഗ്രഹിച്ചിരുന്നതാണെന്നാണ് പല്ലിശ്ശേരി വെളിപ്പെടുത്തുന്നത്. അങ്ങനെ സംഭവിച്ചാല്‍ അതു പലരെയും ബാധിക്കുമെന്നും പല രഹസ്യങ്ങളും പുറത്തുവരുമെന്നും ഇന്ന് ചിത്രങ്ങളില്‍ ഇല്ലാത്ത പലരുടെയും തനിസ്വരൂപം മനസ്സിലാകുമെന്നും ഭയന്നിട്ടാണ് അത്തരമൊരു നീക്കത്തില്‍ നിന്നും പൊലീസ് മുഖേന പള്‍സര്‍ സുനിയെ നുണപരിശോധനയ്ക്കു തയ്യാറല്ലെന്നു പറയിപ്പിച്ചത്.
ഇത് പൊലീസില്‍ തന്നെ ചിലര്‍ സൂചിപ്പിച്ചതെന്നും പല്ലിശ്ശേരി. ഒരു കാരണവശാലും അവരുടെ പേര് പുറത്തുപറയുകയോ, എഴുതുകയോ ഇല്ലെന്ന ഉറപ്പിലാണവര്‍ ചില കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. പുതിയ വെളിപ്പെടുത്തലുകള്‍ക്ക് ആമുഖമായി പല്ലിശേരി പറയുന്നു. ഇനി എത്ര അന്വേഷണം നടത്തിയാലും മുന്നോട്ടു പോകാതിരിക്കാന്‍ ഒരു ലക്ഷ്മണരേഖ വരച്ചുകഴിഞ്ഞിരിക്കുന്നു. അവിടം വിട്ട് ഒരന്വേഷണവും വേണ്ട എന്ന് ഉത്തരവാദപ്പെട്ടവര്‍തന്നെ പറഞ്ഞിരിക്കുന്നു. അതിനുമീതെ പറക്കാന്‍ ഒരു പൊലീസിനും ധൈര്യമുണ്ടാവില്ല.

അമ്മയുടെ എക്സിക്യുട്ടീവ് യോഗത്തില്‍ ദിലീപ് പൊട്ടിത്തെറിച്ചതും താന്‍ എല്ലാം തുറന്നുപറഞ്ഞാല്‍ പലരുടെയും മാന്യത നഷ്ടപ്പെടുമെന്ന് പറഞ്ഞതും പലര്‍ക്കും കൊണ്ടു. ആ നിമിഷം മുതലാണ് ചില വമ്പന്മാര്‍ സടകുടഞ്ഞെണീറ്റത്. തന്നെ മാത്രം ബലിയാടാക്കി മറ്റുള്ളവര്‍ സുഖിക്കേണ്ട എന്ന് ദിലീപ് സംസാരിച്ചപ്പോള്‍ ആര്‍ക്കുനേരെയാണ് വിരല്‍ ചൂണ്ടിയതെന്ന് അന്നവിടെ പങ്കെടുത്തവര്‍ക്ക് മനസ്സിലായി. പലരുടെയും രഹസ്യങ്ങള്‍ സൂക്ഷിക്കുന്നതുകൊണ്ട് ദിലീപിന് അമ്മയില്‍ നിന്നും നീതി ലഭിച്ചു.

അഭിഭാഷകസുഹൃത്ത് ഇത്രയും കൂടി സൂചിപ്പിച്ചവെന്ന് പറഞ്ഞ് പല്ലിശേരി തുരുന്നു. താങ്കള്‍ കരുതുന്നുണ്ടോ പള്‍സര്‍ സുനി ശിക്ഷിക്കപ്പെടുമെന്ന്? ഇല്ല. അങ്ങനെ സംഭവിച്ചാല്‍ സത്യസന്ധമായ കാര്യങ്ങള്‍ പുറംലോകം അറിയും. അതുകൊണ്ട് തെളിവുകള്‍ ഇല്ലാത്തതിന്റെ പേരിലും പ്രായപൂര്‍ത്തിയായ ഇര സഹകരിച്ചതിനു തെളിവുള്ളത്തിന്റെ പേരിലും പ്രതി ശിക്ഷിക്കപ്പെടാതെ രക്ഷപ്പെടും. പീഡനക്കേസിന്റെ അന്വേഷണം ശരിയായ വഴിക്കല്ല നടക്കുന്നതെന്നും ക്വട്ടേഷന്‍ കൊടുത്തതാണെന്നു പറഞ്ഞശേഷം പിന്നെ അതേകുറിച്ച് ഒന്നും പറയാതെ പ്രതിയുടെ വായ മൂടിക്കെട്ടിയതില്‍ പുതിയ അന്വേഷണത്തിന് ഉത്തരവിടുന്നതിന് പീഡനത്തിനിരയായ നടിയോ, ബന്ധുക്കളോ അല്ലെങ്കില്‍ ഏതൊങ്കിലും നടിയോ ഹൈക്കോടതിയില്‍ പരാതി നല്‍കുന്നതിനു ശ്രമം നടത്തിയില്ല.

കേരളത്തിലെ പ്രഗത്ഭനായ ഒരു അഭിഭാഷകനുമായി സംസാരിച്ചപ്പോഴാണ് ഇക്കാര്യം സൂചിപ്പിച്ചത്. എന്നാല്‍ ഈ കേസിൽ മുന്നോട്ടു പോകാന്‍ മറ്റാര്‍ക്കും താല്‍പര്യമില്ലെന്ന് സൂചനയാണ് ലഭിച്ചത്. ഒടുവില്‍ കിട്ടിയ റിപ്പോര്‍ട്ട് പ്രകാരം നടിയുടെ(മംഗളം സിനിമയിലെ ലേഖനത്തില്‍ പല്ലിശേരി പേര് പറയുന്നുണ്ട്) വിവാഹനിശ്ചയം കഴിഞ്ഞു. ചിങ്ങമാസത്തില്‍ വിവാഹം നടക്കുമെന്നാണ് പറയപ്പെടുന്നത്. പക്ഷെ, നടി ചതിക്കപ്പെടുമോ എന്നാണ് ആ നടിയെ സ്നേഹിക്കുന്നവരുടെ ആശങ്കയെന്നും പല്ലിശേരി എഴുതുന്നു. എല്ലാം നടി ഇനിയും ചതിക്കാനുള്ള നാടകമാണോ എന്ന സംശയമാണ് പല്ലിശേരി പരോക്ഷമായി സൂചിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha

























