താരപുത്രന്‍ ദുല്‍ഖര്‍ സല്‍മാന്‍ അച്ഛനാവാന്‍ പോവുന്നു; മമ്മുട്ടി മുത്തച്ഛനും

സിനിമതാരങ്ങളുടെ കുടുംബത്തില്‍ എന്താണ് നടക്കുന്നതെന്ന് കാത്തിരിക്കുന്നവരാണ് എല്ലാവരും. എന്തെങ്കിലും സൂചന കിട്ടിയാല്‍ തന്നെ അത് ശരിയായ വാര്‍ത്തയാണെന്ന് പറഞ്ഞ് പാപ്പരാസികള്‍ എല്ലായിടത്തും എത്തിച്ചിരിക്കും. മലയാളത്തിന്റെ യുവരാജാവായി ആരാധകര്‍ കൊണ്ടുനടക്കുന്ന ദുല്‍ഖറിന്റെ കുടുംബത്തെക്കുറിച്ചും അങ്ങനെ ഗോസിപ്പുകള്‍ പലതും ഉണ്ടായിരുന്നെങ്കിലും അതില്‍ ഒന്ന് ഇപ്പോള്‍ സത്യമായിരിക്കുകയാണ്.

ദുല്‍ഖര്‍ അച്ഛനും മമ്മുട്ടി മുത്തച്ഛനുമാവാന്‍ പോവുകയാണ്. താന്‍ അച്ഛനാകാന്‍ പോകുന്നു എന്ന വാര്‍ത്ത ദുല്‍ഖര്‍ തന്നെ സ്ഥിതികരിച്ചിരിക്കുകയാണ്. അമാല്‍ ഗര്‍ഭിണിയാണെന്നും മേയ് അവസാനമോ ജൂണ്‍ ആദ്യ ആഴ്ചയിലോ കുട്ടിയുണ്ടാവുമെന്നുമാണ് കരുതുന്നതെന്നും താരം പറയുന്നു. ദുല്‍ഖര്‍ സിനിമയിലെത്തുന്നതിന് മുമ്പ് തന്നെ വിവാഹം കഴിഞ്ഞിരുന്നു. വീട്ടുകാരുടെ ഇഷ്ടത്തിനു നടത്തിയ വിവാഹമായിരുന്നു. ചെന്നൈയില്‍ ആര്‍ക്കിടെക്ടായിരുന്ന അമാല്‍ സൂഫിയയെ 2011 ലാണ് ദുല്‍ഖര്‍ വിവാഹം കഴിച്ചത്.

ഏറെ കാലമായി ദുല്‍ഖറിന്റെയും മമ്മുട്ടിയുടെയും ആരാധകര്‍ കാത്തിരുന്ന വാര്‍ത്തയായിരുന്നു ഇത്. അതിനാല്‍ തന്നെ പലപ്പോഴും നവമാധ്യമങ്ങളില്‍ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. മുമ്പ് പലപ്പോഴും സോഷ്യല്‍ മീഡിയ ദുല്‍ഖറിനെ അച്ഛനും അമാലിനെ ഗര്‍ഭിണിയുമാക്കിയിരുന്നു. അത്തരത്തിലുള്ള പല വാര്‍ത്തകളും നവമാധ്യമങ്ങള്‍ ആഘോഷമാക്കുകയായിരുന്നു. മമ്മുട്ടിയുടെ സഹോദരന്റെ മകനും നടനുമായ മക്ബൂല്‍ സല്‍മാന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് അമാലിനെ വീണ്ടും ക്യാമറ കണ്ണുകള്‍ ഒപ്പിയെടുത്തത്. ചിത്രത്തില്‍ അമാല്‍ ഗര്‍ഭിണിയാണെന്നുള്ളതിന് സൂചനകളുണ്ടായിരുന്നു.

വേറെയും മലയാള സിനിമയില്‍ താരങ്ങളെല്ലാവരും വലിയ സന്തോഷത്തിലാണ്. കുറെ മുമ്പ് നടന്‍ അജു വര്‍ഗീസിന് രണ്ടാമതും ഇരട്ടക്കുട്ടികള്‍ ജനിച്ചിരുന്നു. തുടര്‍ന്നിപ്പോള്‍ നിവിന്‍ പോളിയുടെ ഭാര്യ റീനയും ആസിഫ് അലിയുടെ ഭാര്യ സമസ്‌റിനും രണ്ടാമതും ഗര്‍ഭിണിയായിരിക്കുന്നു എന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്.
https://www.facebook.com/Malayalivartha

























