ഓം ശാന്തി ഓശാനയെന്ന സൂപ്പര്‍ ഹിറ്റ് സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ജൂഡ് ആന്റണി ജോസഫിനെതിരേ പോലീസ് കേസ്

കൊച്ചി മേയര്‍ സൗമിനി ജെയിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയെ തുടര്‍ന്നാണ് കേസ്. എറണാകുളം സെന്‍ട്രല്‍ പോലീസാണ് ജൂഡിനെതിരേ കേസെടുത്തിരിക്കുന്നത്. എറണാകുളത്തുള്ള സുഭാഷ് പാര്‍ക്ക് ഷൂട്ടിങ് ആവശ്യത്തിനായി വിട്ടുതരണമെന്നാവശ്യപ്പെട്ട് ജൂഡ് മേയറെ സമീപിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത്തരം കാര്യങ്ങള്‍ക്കു പാര്‍ക്ക് അനുവദിക്കാറില്ലെന്ന് മേയര്‍ വ്യക്തമാക്കി. ഇതോടെയാണ് സംവിധായകന്‍ മേയറോട് മോശമായി സംസാരിച്ചത്.
ജൂഡ് അവരെ ഭീഷണിപ്പെടുത്തുകയും അപകീര്‍ത്തികരമായ രീതിയില്‍ സംസാരിക്കുകയുമായിരുന്നു. മേയറുടെ പരാതിയില്‍ ഭീഷണിപ്പെടുത്തലിനും സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നതിനുമാണ് കേസെടുത്തതെന്ന് പോലീസ് അറിയിച്ചു. സ്‌റ്റേഷനില്‍ ഹാജരാവാന്‍ ജൂഡിനോട് പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെയാണ് കേസിന് ആസ്പദമായ സംഭവം. സിറ്റി പോലീസ് കമ്മീഷണര്‍ക്കു തിങ്കളാഴ്ച മേയര്‍ പരാതി നല്‍കുകയായിരുന്നു. ഇതു തുടര്‍ നടപടിക്കായാണ് സെന്‍ട്രല്‍ പോലീസിനു കൈമാറിയത്.
കോര്‍പറേഷന്‍ കൗണ്‍സിലിന്റെ നിയമപ്രകാരം ഷൂട്ടിങിന് പാര്‍ക്ക് വിട്ടുനല്‍കുന്നതിനു വിക്കുണ്ടെന്ന് മേയര്‍ പറഞ്ഞതാണ് ജൂഡിനെ പ്രകോപിതനാക്കിയത്. പ്രശ്‌നം ഒത്തുതീര്‍ക്കാന്‍ മന്ത്രിയടക്കമുള്ളവര്‍ രംഗത്തുവന്നിട്ടുണ്ടെങ്കിലും മേയര്‍ കേസുമായി മുന്നോട്ട് പോവാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നതെന്നാണ് സൂചന.
https://www.facebook.com/Malayalivartha

























