തേന്‍കുടത്തില്‍ വീണ വൃദ്ധമന്ത്രിക്കുവേണ്ടി 24 മണിക്കൂറിനുള്ളില്‍ ജുഡീഷ്യല്‍ അന്വേഷണം; നീതിക്കു വേണ്ടി പോരാടുന്ന മകന്‍ നഷ്ടപ്പെട്ട ഒരമ്മക്ക് പോലീസ് മര്‍ദ്ദനവും ജയിലും

അടിയന്തിരാവസ്ഥയില്‍ പോലീസ് ഉരുട്ടിക്കൊന്ന എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി രാജന്റെ അച്ഛന്‍ ഈച്ചരവാര്യര്‍ തന്റെ മകന് നീതി ലഭിക്കാന്‍ മരണംവരെ പോരാടി. രാജനെപ്പോലുള്ള രക്തസാക്ഷികളെ വില്‍പ്പനക്ക് വെച്ച് അധികാരത്തിലേറിയ ഇടതുപക്ഷം ഇപ്പോഴിതാ ജിഷ്ണുവിന്റെ അമ്മക്ക് നീതി നിഷേധിക്കുന്നു.
തേന്‍കുടത്തില്‍ വീണുപോയ ഒരു വൃദ്ധ മന്ത്രിയുടെ നിരപരാധിത്വം അന്വേഷിക്കാന്‍ ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ ജുഡീഷ്യല്‍ അന്വേഷണം.നീതിക്കു വേണ്ടി പോരാടുന്ന മകന്‍ നഷ്ടപ്പെട്ട ഒരമ്മക്ക് പോലീസ് മര്‍ദ്ദനവും ജയിലും. ഓരോ ദിവസം കഴിയുന്തോറും ഉളുപ്പില്ലായ്മയുടെ ഊരാളന്മാരാവുകയാണ് നമ്മുടെ ഗവണ്‍മെന്റ് എന്നും ജോയ് മാത്യൂ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
തൃശൂര്‍ പാമ്പാടി നെഹ്‌റു കോളജില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ജിഷ്ണു പ്രണോയുടെ മാതാപിതാക്കള്‍ക്കു നേരെ പോലീസിന്റെ ഭാഗത്തു നിന്നും അതിക്രൂരമായ നീക്കങ്ങളാണ് ഇന്നുണ്ടായത്. പ്രതികളെ അറസ്റ്റു ചെയ്യാന്‍ കഴിയാത്ത പോലീസ് നടപടിയില്‍ പോലീസ് ആസ്ഥാനത്ത് പ്രതിഷേധിക്കാനെത്തിയ മാതാപിതാക്കളെ പോലീസ് റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയി. തുടര്‍ന്ന് അറസ്റ്റു ചെയ്തു മ്യൂസിയം പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. പിന്നീട് ഇവരെ പൂജപ്പുര സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. തിരുവനന്തപുരത്ത് പ്രതിഷേധ സമരം നടത്തില്ലെന്ന ഉറപ്പ് ഇവരില്‍ നിന്ന് വാങ്ങാനാണ് പോലീസിന്റെ ശ്രമം.
പോലീസിന്റെ പിടിവലിക്കിടെ റോഡില്‍ വീണ ജിഷ്ണുവിന്റെ അമ്മയെ പോലീസ് ചവിട്ടിയെന്നും അവര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. അവശനിലയിലായ ഇവരെ പേരൂര്‍ക്കട ആശുപത്രിയിലേക്ക് മാറ്റി. കൈക്കും തലയ്ക്കും പരുക്കേറ്റ നിലയിലാണ്. രക്തസമ്മര്‍ദ്ദം വളരെ താഴ്ന്ന നിലയിലാണ്. വിശദമായ പരിശോധനയ്ക്ക് ശേഷം ആവശ്യമെങ്കില്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha

























