ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ഫഹദ് ഫാസില്‍ നായകനായ മഹേഷിന്റെ പ്രതികാരം മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ഉറപ്പിച്ചു. മികച്ച നടന്റെ അന്തിമ പട്ടികയില്‍ മോഹന്‍ലാലും സംസ്ഥാന അവാര്‍ഡ് നേടിയ വിനായകനും ഇടംപിടിച്ചതായി സൂചനയുണ്ട്. ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാര്‍, മനോജ് വാജ്‌പേയ് എന്നിവരും മികച്ച നടനുള്ള അവസാന പട്ടികയിലുണ്ടെന്നും സൂചനയുണ്ട്. ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും.
ഈ വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തിയ ആക്ഷന്‍ കോറിയോഗ്രാഫറിനുള്ള അവാര്‍ഡ് പുലിമുരുകനിലെ ആക്ഷന്‍ സീനുകളൊരുക്കിയ പീറ്റര്‍ ഹെയ്ന്‍ നേടിയേക്കും. മേഖലാ ജൂറി തള്ളിയ പുലിമുരുകന്‍ ഒടുവില്‍ കേന്ദ്രജൂറി ഉള്‍പ്പെടുത്തുകയായിരുന്നു.
നടിക്കുള്ള അവാര്‍ഡിന് മിന്നാമിന്നിയിലെ സുരഭിയെ പരിഗണിച്ചുവെങ്കിലും രണ്ടാം റൗണ്ടില്‍ സുരഭി പുറത്തായി. ആകെ പത്ത് മലയാളചിത്രങ്ങളാണ് ഇത്തവണ കേന്ദ്രജൂറിയുടെ പരിഗണയ്ക്ക് എത്തിയത്. മലയാളത്തിന് ഇത്തവണ ദേശീയ അവാര്‍ഡില്‍ വലിയതിളക്കം ഉണ്ടാവില്ല എന്നാണ് ലഭിക്കുന്ന സൂചന.
https://www.facebook.com/Malayalivartha

























