സൂപ്പര്‍താരങ്ങള്‍ പ്രതിഫലത്തിന് പുറമേ വിദേശ റിലീസ് റൈറ്റും എഴുതി വാങ്ങുന്നു

മലയാള സിനിമ ഇന്ന് ലോകമെമ്പാടും റിലീസ് ചെയ്യുകയും കോടികള്‍ കളക്ഷന്‍ വാരുകയും ചെയ്യുമ്പോള്‍ നിര്‍മാതാക്കള്‍ക്ക് ഇരുട്ടടിയായി ചില താരങ്ങള്‍. കോടികള്‍ പ്രതിഫലം വാങ്ങുന്ന ചില താരങ്ങള്‍ വിദേശങ്ങളിലെയും അന്യസംസ്ഥാനങ്ങളിലെയും വിതരണ അവകാശം നിര്‍മാതാക്കളില്‍ നിന്ന് എഴുതി വാങ്ങുന്നതായി ആരോപണം. ഇവ നല്‍കിയില്ലെങ്കില്‍ ഡേറ്റ് നല്‍കില്ലെന്ന സ്ഥിതിയിലായി കാര്യങ്ങള്‍. ഇത്തരം മോശം പ്രവണതകളെ തുടര്‍ന്ന് പല നിര്‍മാതാക്കളും സൂപ്പര്‍താരങ്ങളെ വെച്ച് സിനിമ നിര്‍മിക്കുന്നില്ലെന്ന തീരുമാനത്തിലാണ്. അത് പോലെ സംവിധായകരും നിര്‍മാതാക്കളെ ചൂഷണം ചെയ്യുന്ന പ്രവണത വര്‍ദ്ധിച്ചുവരുകയാണ്. ഒരു കോടിവരെയാണ് സീനിയര്‍ സംവിധായകര്‍ പ്രതിഫലം വാങ്ങുന്നത്.
വിദേശങ്ങളിലുള്ള മലയാളികള്‍ക്ക് മലയാളുമായുള്ള ഏക ബന്ധം സിനിമകളാണ്. സിനിമ ഡിജിറ്റലൈസ് ചെയ്തതോടെ ലോകത്തെല്ലായിടത്തും റിലീസ് ചെയ്യുന്നുണ്ട്. ദൃശ്യം എന്ന സിനിമ അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ മാത്രം 45 ദിവസമാണ് റെഗുലര്‍ഷോ കളിച്ചത്. അതിലൂടെ മാത്രം വിതരണക്കാരന്റെ കീശയില്‍ കോടികളാണ് വീണത്. ഇത് മനസിലാക്കിയ പലരും പിന്നീട് അമേരിക്കയിലെ അവകാശം വില്‍ക്കുന്നില്ല. ന്യൂസിലാന്റിലെയും ഓസ്‌ട്രേലിയയിലെയും അവകാശം ഒരുമിച്ചാണ് വിറ്റിരുന്നത്. സൂപ്പര്‍താര പടങ്ങള്‍ 11 ലക്ഷത്തിനാണ് അവിടെ വിതരണത്തിനെടുത്തിരുന്നത്. എന്നാലിന്ന് സ്ഥിതി മാറി.
ചില സംവിധായകരാകട്ടെ ആറ് കോടി രൂപയ്ക്ക് ഫസ്റ്റ് കോപ്പി തീര്‍ത്ത് തരാം എന്ന കരാര്‍ വ്യവസ്ഥയിലാണ് സിനിമ ചെയ്യുന്നത്. ആറ് കോടിക്ക് പകരം അഞ്ച് കോടിക്ക് സിനിമ തീര്‍ക്കും ഒരു കോടി കീശയിലാകും. പ്രതിഫലം അതിന് പുറമേ. അടുത്തിടെ പുതുമുഖങ്ങളെ വെച്ച് കോടിക്കണക്കിന് രൂപ മുടക്കി എടുത്ത സിനിമയുടെ സംവിധായകന്‍ ഇത്തരത്തില്‍ പണം തട്ടിയെടുത്തു. മുമ്പ് മമ്മൂട്ടിയെ ഗസ്റ്റ് റോളില്‍ അഭിനയിപ്പിച്ച്, അദ്ദേഹം നായകനാണെന്ന് പറഞ്ഞ് ഓരോ തിയേറ്റര്‍ ഉടമകളില്‍ നിന്നും ലക്ഷങ്ങള്‍ അഡ്വാന്‍സ് വാങ്ങിയതിന് ഈ സംവിധായകനെതിരെ വ്യാപക പ്രതിഷേധം ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha

























