ദേശീയ അവാര്‍ഡ് തുകയിലെ കൗതുകങ്ങള്‍: മികച്ച നടന്‍ അക്ഷയ് കുമാറിന് അമ്പതിനായിരം രൂപ; പ്രത്യേക ജൂറി പരാമര്‍ശം നേടിയ മോഹന്‍ലാലിന് രണ്ട് ലക്ഷം രൂപ

മികച്ച നടനുളള ദേശീയ അവാര്‍ഡ് നേടിയെങ്കിലും അക്ഷയ്കുമാറിന് കിട്ടുന്നത് മോഹന്‍ലാലിന് കിട്ടുന്നതിനെക്കാള്‍ വളരെ കുറഞ്ഞ തുക. ദേശീയ അവാര്‍ഡ് പ്രഖ്യാപനത്തിന് ശേഷം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ഓരോ അവാര്‍ഡിനും നല്‍കുന്ന തുകയെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഇതിലാണ് അവാര്‍ഡ് തുകയിലെ കൗതുകങ്ങള്‍ കാണാന്‍ കഴിയുന്നത്.
ഇതുപ്രകാരം മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട അക്ഷയ് കുമാറിന് അമ്പതിനായിരം രൂപയും രജതകമലവുമാണ് ലഭിക്കുന്നത്. അതേസമയം പുലിമുരുകന്‍ ഉള്‍പ്പെടെ മൂന്ന് സിനിമകളിലെ അഭിനയത്തിന് ജൂറിയുടെ പ്രത്യേക അവാര്‍ഡ് കരസ്ഥമാക്കിയ മോഹന്‍ലാലിനാകട്ടെ രണ്ടുലക്ഷം രൂപയും രജതകമലവുമാണ് ലഭിക്കുന്നത്. രണ്ട് അവാര്‍ഡുകളും തമ്മില്‍ ഒന്നരലക്ഷം രൂപയുടെ വ്യത്യാസമുണ്ട്. മികച്ച നടിക്കും നടന് നല്‍കുന്ന അതേ തുകയും രജതകമലവും തന്നെയാണ് ലഭിക്കുന്നത്.
അവാര്‍ഡ് തുക സംബന്ധിച്ചുളള പത്രക്കുറിപ്പിലെ വിവരങ്ങള്‍
അതേസമയം മികച്ച സംവിധായകന് നല്ല തുകയാണ് ലഭിക്കുന്നത്. വെന്റിലേറ്റര്‍ എന്ന മറാത്തി സിനിമയുടെ സംവിധായകനായ രാജേഷ് മപുസ്‌കറിന് രണ്ടരലക്ഷം രൂപയും സ്വര്‍ണ കമലവുമാണ് ലഭിക്കുന്നത്. മികച്ച സഹനടന്‍, സഹനടി, ഗാനരചയിതാവ്, കൊറിയോഗ്രഫി എന്നിങ്ങനെയുളള എല്ലാ പുരസ്‌കാരങ്ങള്‍ക്കും ലഭിക്കുന്നത് അരലക്ഷം രൂപയും രജതകമലവുമാണ്.
റുസ്തം എന്ന സിനിമയിലെ അഭിനയത്തിനാണ് ഹിന്ദി നടനായ അക്ഷയ്കുമാറിന് മികച്ച നടനുളള ദേശീയപുരസ്‌കാരം ലഭിക്കുന്നത്. അക്ഷയ്കുമാറിന്റെ ആദ്യ ദേശീയപുരസ്‌കാരമാണിത്. പുലിമുരുകന്‍, ജനതാ ഗ്യാരേജ്, മുന്തിരിവളളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് മോഹന്‍ലാലിന് പ്രിയദര്‍ശന്‍ ചെയര്‍മാനായ ജൂറിയുടെ പ്രത്യേക അവാര്‍ഡ്.
https://www.facebook.com/Malayalivartha

























