മേജര്‍ മഹാദേവന്റെ മാസ് എന്‍ട്രിയില്‍ ഇളകി മറിഞ്ഞ് തീയറ്ററുകള്‍; പുറത്തു കൊട്ടും കുരവയും കട്ടൗട്ടുകളില്‍ പാല്‍ അഭിഷേകവും; മേജര്‍ രവിയെ തോളിലെടുത്ത് ആവേശപ്രകടനം

മേജര്‍ രവി സംവിധാനം ചെയ്ത 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് എന്ന ചിത്രം ഇന്ന് രാവിലെ റിലീസ് ചെയ്തു. ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം കഴിഞ്ഞ് പുറത്തിറങ്ങിയ ആരാധകരെ കാത്തിരുന്നത് മോഹന്‍ലാലിനെ തേടി ദേശീയ പുരസ്‌കാരമെത്തിയെന്ന വര്‍ത്തയാണ്.തിരുവനന്തപുരം ശ്രീകുമാര്‍ തീയറ്ററില്‍ നിന്നും ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനത്തിന് ശേഷം പുറത്തിറങ്ങിയ ആരാധകര്‍ ആഘോഷ പരിപാടികളുമായി തെരുവിലേക്ക് ഇറങ്ങി.
രാവിലെ ഒന്‍പത് മണിക്കാരംഭിച്ച ആദ്യ പ്രദര്‍ശനം കാണാന്‍ ചിത്രത്തിന്റെ സംവിധായകന്‍ മേജര്‍ രവി തിരുവനന്തപുരം ശ്രീകുമാര്‍ തീയറ്ററിലെത്തിയിരുന്നു. ചിത്രത്തിന്റെ പ്രദര്‍ശനം കഴിഞ്ഞ് പുറത്തിറങ്ങിയ മേജര്‍ രവിയെ തോളിലേറ്റി ആരാധകര്‍ തെരുവിലേക്കിറങ്ങി. മോഹന്‍ലാലിനും മേജര്‍ രവിക്കും ജയ് വിളിച്ചാണ് പ്രവര്‍ത്തകര്‍ ആഘോഷം നടത്തിയത്. ഒനപത് മണി്കകായിരുന്നു ആദ്യ പ്രദര്‍ശനമെങ്കിലും ഏഴര മണിയോടെതന്നെ ആരാധകര്‍ തീയറ്റര്‍ പരിസസരതെത്തിയിരുന്നു. മോഹന്‍ലാലിന്റെ വലിയ ഫ്‌ളക്‌സ് ബോര്‍ഡുകളും പ്ല്കകാര്‍ഡുകളും മോഹന്‍ലാലിന്റെ മാസ്‌കുമണിഞ്ഞാണ് ആരാധകര്‍ എത്തിയത്.
ആദ്യ ഷോക്ക് ടിക്കറ്റ് കിട്ടാതെ നിരവധിപേര്‍ അടുത്ത പ്രദര്‍ശനത്തിനായി കാത്തു നിന്നു. എന്തായാലും പടം കണ്ടിട്ടേ ഇന്ന് വീട്ടില്‍ പോകു്‌നനുള്ളുവെന്നാണ് ആദ്യ ഷോയ്ക്ക് ടിക്കറ്റ് കിട്ടാത്ത ആരാധകര്‍ പറഞ്ഞത്. രണ്ടാമത്തെ പ്രദര്‍ശനത്തിനും വലിയ തിരക്ക് തന്നെയാണ് അനുഭവപ്പെട്ടത്.ആദ്യ പ്രദര്‍ശനം കഴിഞ്ഞ് പുറത്തിറങ്ങിയ ആരാധകര്‍ വലിയ ആവേശത്തിലായിരുന്നു. മികച്ച ചിത്രമെന്നും മോഹന്‍ലാല്‍ മികച്ച പ്രകടനം കാഴ്ചവച്ചുവെന്നും തന്നെയാണ് ആരാധകര്‍ പങ്കുവെച്ച വികാരം. കൈയടികളുടേയും ആര്‍പ്പുവിളികളുടേയും ശബ്ദമായിരുന്നു തീയറ്ററില്‍ നിന്നും പുറത്ത് വന്നത്.

പ്രദര്‍ശനം കഴിഞ്ഞ് പുറത്തിറങ്ങിയ ആരാധകര്‍ നൃത്തം ചവിട്ടിയും ആര്‍പ്പുവിളിച്ചുമാണ് ആഘോഷപരിപാടികള്‍ തുടങ്ങിയത്. ബാന്‍ഡ് മേളത്തിന്റേയും വാദ്യോപകരണങ്ങളുടേയും ശബ്ദത്തില്‍ ഉത്സവ പറമ്പിനെ അനുസ്മരിപ്പിക്കുന്ന രീതിയിലേക്ക് മാറുകയായിരുന്നു ശ്രീകുമാര്‍ തിയറ്റര്‍. ആഹ്ലാദ പ്രകടനം കൊടുംപിരി കൊണ്ട് നില്‍ക്കുന്ന സമയത്താണ് ആദ്യ പ്രദര്‍ശനം കഴിഞ്ഞ് സംവിധായകന്‍ മേജര്‍ രവി തിയറ്ററിന് പുറത്തേക്ക് വന്നത്. മേജര്‍ രവിയെ കണ്ടതോടെ ആരാധകര്‍ കൂടുതതല്‍ ആവേശത്തിലായി. വളരെ ബുദ്ധിമുട്ടിയാണ് സുരക്ഷാ ജീവനക്കാര്‍ സംവിധായകനെ അദ്ദേഹത്തിന്റെ വാഹനത്തിനടുതെത്തിച്ചത്.
വാഹനത്തില്‍ കയറി പുറത്തേക്ക് പോകാന്‍ ശ്രമിച്ച അദ്ദേഹത്തെ ആരാധകര്‍ തിയറ്ററിന്റെ പ്രധാന കവാടത്തില്‍ വെച്ച് വാഹനത്തില്‍ നിന്നും പുറത്തിറക്കി തോളില്‍ ചുമന്ന് തീയറ്ററിന് മുന്നിലെ റോഡില്‍ ആഹ്ലാദ പ്രകടനം നടത്തി. തുടര്‍ന്ന് റോഡിന്റെ മറുവശത്ത് നിന്നാണ് മേജര്‍ രവി വാഹനത്തില്‍ കയറി പോയത്. ഏവരേയും കൈവീശിക്കാണിച്ചും വിജയ ചിഹ്നം കാണിച്ചുമാണ് സംവിധായകന്‍ ആരാധകരെ അഭിവാദ്യം ചെയ്തത്. പിന്നീട് അരമണിക്കൂറോളം ആരാധകര്‍ ആഹ്ലാദപ്രകടനവുമായി തെരുവ് കീഴടക്കി. ഗതാഗതം ക്രമീകരിക്കുന്നതിനും ആരാധകരെ റോഡില്‍ നിന്നും നീക്കുന്നതിനും പൊലീസുകാരും നന്നേ ബുദ്ധിമുട്ടി
https://www.facebook.com/Malayalivartha

























