മഹേഷിന്റെ പ്രതികാരം; മധുരം നുണഞ്ഞ് ഫഹദും നസ്രിയയും

64ാമത് ദേശീയപുരസ്‌കാരത്തില്‍ മലയാളത്തില്‍ തിളങ്ങിയത് മഹേഷിന്റെ പ്രതികാരം എന്ന ചിത്രമാണ്. മികച്ച മലയാളചിത്രത്തിനുള്ള പുരസ്‌കാരവും മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരവും മഹേഷിന്റെ പ്രതികാരത്തിനായിരുന്നു.
ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഫഹദ്, അനുശ്രീ, അലന്‍സിയര്‍ എന്നിവരാണ് പ്രധാനതാരങ്ങളായി എത്തിയത്. ശ്യാം പുഷ്‌ക്കറിന്റേതായിരുന്നു തിരക്കഥ. ആഷിക് അബുവായിരുന്നു നിര്‍മാണം.

ദേശീയപുരസ്‌കാരത്തിന്റെ ആഘോഷം പങ്കിടാന്‍ ഇവരെല്ലാം ഇന്നലെ ഒന്നിച്ച് കൂടുകയുണ്ടായി. ഫഹദും നസ്രിയയും ചേര്‍ന്നാണ് കേക്ക് മുറിച്ചത്. ആഷിക് അബു, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കര്‍, സൗബിന്‍, റിമ കല്ലിങ്കല്‍ എന്നിവര്‍ പങ്കെടുത്തു.'ദേശീയ പ്രതികാരം' എന്നായിരുന്നു കേക്കിന്റെ മുകളില്‍ എഴുതിയിരുന്നത്.

https://www.facebook.com/Malayalivartha

























